നിയന്ത്രണ രേഖയ്ക്കപ്പുറത്ത് മിന്നലാക്രമണം മുൻപും

surgical-strike
SHARE

നിയന്ത്രണ രേഖയ്ക്കപ്പുറത്ത് മിന്നൽവേഗത്തിൽ നടത്തുന്ന ആക്രമണങ്ങളാണ് സർജിക്കൽ സ്ട്രൈക്ക്. ഇതിനു മുൻപ് ഇന്ത്യ നടത്തിയ മിന്നലാക്രമണങ്ങൾ ഇവയാണ്.

2016
പാക്ക് അധിനിവേശ കശ്മീരിലെ ഭീകരതാവളങ്ങളിൽ ഇന്ത്യൻ സേന സെപ്റ്റംബർ 29 ന് മിന്നലാക്രമണം നടത്തി. പഠാൻകോട്ട് സൈനികത്താവളത്തിൽ നടന്ന ഭീകരാക്രമണത്തിനു മറുപടിയെന്ന നിലയ്ക്കായിരുന്നു ഇത്.

2011
ജൂലൈയിൽ കുപ്‍വാര സെക്ടറിൽ പാക്കിസ്ഥാൻ നടത്തിയ അക്രമണത്തിൽ 6 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. ഓഗസ്റ്റ് 30 ന് ഇന്ത്യൻ സേന നടത്തിയ മിന്നലാക്രമണത്തിൽ 3 പാക്ക് സൈനിക പോസ്റ്റുകൾ നശിപ്പിച്ചു. 13 പാക്ക് സൈനികരെ വധിച്ചു.

2013
ജനുവരിയിൽ ഇന്ത്യൻ അതിർത്തിക്കുള്ളിൽ പ്രവേശിച്ച പാക്കിസ്‌ഥാൻ സൈനികർ 2 ഇന്ത്യൻ സൈനികരെ വധിച്ചു. ഇന്ത്യ നടത്തിയ ഓപ്പറേഷൻ ബാൾഡ എന്ന മിന്നലാക്രമണത്തിൽ 6 ഭീകരരെയും പാക്ക് സൈനികരെയും വധിച്ചു.

2008
കേൽ സെക്ടറിൽ 2008 ജൂണിൽ വഴിതെറ്റിപ്പോയ ഇന്ത്യൻ സൈനികനെ പാക്കിസ്ഥാൻ സേന തലയറുത്തു കൊന്ന സംഭവത്തിൽ ഇന്ത്യ തിരിച്ചടിച്ചു. 8 പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു.
 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA