ധീര ദൗത്യത്തിനിടെ ഇന്ത്യൻ പൈലറ്റ് പാക്കിസ്ഥാൻ സൈന്യത്തിന്റെ പിടിയിൽ; അഭിനന്ദനായി രാജ്യം

Attack-VIVara
ആകാശപ്പോര് ഇങ്ങനെ 1. മൂന്ന് പാക്ക് എഫ് –16 യുദ്ധവിമാനങ്ങൾ നൗഷേര, പൂ‍ഞ്ച് മേഖലയിലേക്ക്. പിന്തുണച്ച് നിയന്ത്രണരേഖയിൽ ജെഎഫ് –17 വിമാനങ്ങൾ 2. ഇന്ത്യയുടെ മിഗ് 21 ബൈസൺ വിമാനങ്ങൾ കുതിച്ചെത്തുന്നു 3. പാക്ക് വിമാനങ്ങൾ തിരിച്ചു പറക്കുന്നു. മിഗ് 21 വിമാനങ്ങൾ പിന്നാലെ. 4. നിയന്ത്രണരേഖയ്ക്കു സമീപം പാക്ക് വിമാനങ്ങൾ ബോംബിടുന്നു. ആൾനാശമില്ല 5. ഇന്ത്യൻ സേനയുടെ ആക്രമണത്തിൽ പാക്കിസ്ഥാന്റെ ഒരു എഫ് 16 വിമാനം തകരുന്നു. 6. എഫ് 16 വിമാനം പാക്ക് അധിനിവേശ കശ്മീരിലെ ലാം താഴ്‌വരയിൽ വീഴുന്നു. 7. എഫ്16നെ പിന്തുടർന്ന ഇന്ത്യയുടെ മിഗ് 21 ബൈസൺ വിമാനം തകർന്നു വീഴുന്നു. 8. പാരഷൂട്ടിൽ താഴെയെത്തിയ ഇന്ത്യൻ പൈലറ്റ് വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പാക്ക് അധിനിവേശ കശ്മീരിലെ ബിംബറിൽ പാക്ക് പട്ടാളം കസ്റ്റഡിയിലെടുക്കുന്നു. 9. ഇന്ത്യയുടെ എംഐ 17 വി–5 സേനാ ഹെലികോപ്റ്റർ സാങ്കേതിക തകരാർ മൂലം കശ്മീരിലെ ബദ്ഗാമിൽ തകർന്നു വീഴുന്നു.
SHARE

അതിർത്തിയിൽ ചൊവ്വാഴ്ച വൈകിട്ട് ആരംഭിച്ച വെടിവയ്പ് ഇന്നലെയും തുടർന്നു. 2 ജയ്ഷ്  ഭീകരരെ ഇന്ത്യ വധിച്ചു.  നിയന്ത്രണ രേഖയിൽ സൈന്യവും രാജ്യാന്തര അതിർത്തിയിൽ ബിഎസ്എഫും നിലയുറപ്പിച്ചിരിക്കുകയാണ്. നൗഷേര, പൂഞ്ച് സെക്ടറുകളിലെ നിയന്ത്രണ രേഖയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു. ഗ്രാമവാസികളെ ഭൂഗർഭ ബങ്കറുകളിലേക്കു മാറ്റുന്നതു പരിഗണിക്കുന്നുണ്ട്. 

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും വിദേശകാര്യമന്ത്രിമാരുമായി ഫോണിൽ സംസാരിച്ചു. സംയമനം പാലിക്കണമെന്ന് യുഎസും യൂറോപ്യൻ യൂണിയനും ചൈനയും ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടു. 

ചർച്ചയ്ക്കു തയാറെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. 

സൈനികരെ കൊണ്ടുപോയ വ്യോമസേനയുടെ എംഐ 17 വി 5 സേനാ ഹെലികോപ്റ്റർ സാങ്കേതിക തകരാർ മൂലം ഇന്നലെ രാവിലെ 10 നു കശ്മീരിലെ ബദ്ഗാമിൽ തകർന്നു വീണിരുന്നു. ഇതിന് പാക്ക് ആക്രമണവുമായി ബന്ധമില്ല. 6  സൈനികരും ഒരു നാട്ടുകാരനും മരിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA