അഭിനന്ദനോട് പാക്ക് ക്രൂരത; മർദിക്കുന്ന വിഡിയോ പുറത്ത്

Abhinandan Varthaman
അഭിനന്ദൻ വർധമാൻ
SHARE

ന്യൂഡൽഹി ∙ വിങ് കമാൻഡർ അഭിനന്ദൻ വർധമാന് ഉടൻ സുരക്ഷിതമായി ഇന്ത്യയിലേക്കു മടങ്ങാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പാക്കിസ്ഥാനോടു വ്യക്തമാക്കി. ഇന്ത്യയിലെ പാക്കിസ്ഥാൻ ഡപ്യൂട്ടി ഹൈക്കമ്മിഷണറെ വിദേശകാര്യ മന്ത്രാലയത്തിൽ വിളിച്ചുവരുത്തിയാണ് നിലപാടറിയിച്ചത്. 

പരുക്കേറ്റ നിലയിൽ അഭിനന്ദനെ പ്രദർശിപ്പിച്ചത് ഹീനമായ നടപടിയും ജനീവ ധാരണയുടെയും രാജ്യാന്തര മാനുഷിക നിയമത്തിന്റെയും ലംഘനവുമാണ്. സേനാംഗത്തെ പരുക്കേൽപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. അഭിനന്ദനെ മർദിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു.  

സംഘർഷത്തിലുള്ള രാജ്യത്തെ സൈനികനായതിനാൽ, ജനീവ ധാരണയനുസരിച്ച് (1949) അഭിനന്ദന് യുദ്ധത്തടവുകാരനെന്ന പരിഗണനയാണ് പാക്കിസ്ഥാൻ നൽകേണ്ടത്. മാനസികവും ശാരീരികവുമായ പീഡനം പാടില്ലെന്നതുൾപ്പെടെ, എല്ലാ മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടണം. അതും ഉടൻ ഇന്ത്യയിലേക്കു മടക്കവും സാധ്യമാക്കാൻ വിദേശകാര്യ മന്ത്രാലയം നടപടി തുടങ്ങിയിട്ടുണ്ട്.

സംഘർഷാവസ്ഥയിൽ അയവുവരുന്നതുവരെ പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് അനുകൂല നടപടി പ്രതീക്ഷിക്കുന്നില്ല. കാർഗിൽ യുദ്ധകാലത്ത്, 1999 മേയ് 27 ന് ഇന്ത്യൻ വ്യോമ സേനാ ഗ്രൂപ്പ് ക്യാപ്റ്റൻ കെ. നചികേത പാക്ക് സൈന്യത്തിന്റെ പിടിയിലായിരുന്നു. പിടികൂടി 8ാം ദിവസം രാജ്യാന്തര റെഡ് ക്രോസ് സമിതിയിലൂടെ (ഐസിആർസി) നചികേതയെ ഇന്ത്യയ്ക്ക് കൈമാറി.

English Summary: Videos of IAF pilot show him bloodied, blindfolded but composed and stoic

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA