അഭിനന്ദന്റെ പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് പാക്കിസ്ഥാൻ; 1.24 മിനിറ്റിൽ 18 എഡിറ്റ്

HIGHLIGHTS
  • ഇന്ത്യൻ മാധ്യമങ്ങൾക്കു വിമർശനം
-Abhinandan
SHARE

ഇന്ത്യയ്ക്കു കൈമാറുന്നതിനു മുൻപ് അഭിനന്ദന്റെ വിഡിയോ ദൃശ്യങ്ങൾ പകർത്തി പാക്കിസ്ഥാൻ. 1.24 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ ഇന്ത്യൻ മാധ്യമങ്ങളെ അഭിനന്ദൻ വിമർശിക്കുന്നുമുണ്ട്.

വിഡിയോയിൽ നിന്ന്: ഞാൻ വിങ് കമാൻഡർ അഭിനന്ദൻ. ഞാൻ ഇന്ത്യൻ വ്യോമസേനയിൽ യുദ്ധവിമാന പൈലറ്റാണ്. ഞാൻ ഒരു ലക്ഷ്യത്തെ പിന്തുടരാനുള്ള ശ്രമത്തിലായിരുന്നു. പാക്ക് വ്യോമസേന എന്റെ വിമാനം വീഴ്ത്തി. തകർന്ന വിമാനം എനിക്ക് ഉപേക്ഷിക്കേണ്ടി വന്നു. പാരഷൂട്ട് വഴി ഞാൻ താഴെയിറങ്ങി. എന്റെ കയ്യിൽ തോക്കുണ്ടായിരുന്നു. അവിടെ ഒട്ടേറെ പ്രദേശവാസികളുണ്ടായിരുന്നു. 

ഞാൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പ്രദേശവാസികൾ അമിതാവേശത്തിലായിരുന്നു. ആ സമയം അവിടെയെത്തിയ ക്യാപ്റ്റന്റെ നേതൃത്വത്തിലെത്തിയ പാക്ക് സേനാ സംഘം എന്നെ അവരിൽ നിന്നു രക്ഷിച്ചു. സേനാ യൂണിറ്റിലെത്തിച്ച എനിക്ക് പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് എന്നെ ആശുപത്രിയിലേക്കു കൊണ്ടു പോയി. പാക്കിസ്ഥാൻ സേന പ്രഫഷനൽ മികവോടെയാണു പ്രവർത്തിക്കുന്നത്. ഞാൻ അവർക്കൊപ്പം സമയം ചെലവഴിച്ചു. ഇന്ത്യൻ മാധ്യമങ്ങൾ ചെറിയ കാര്യങ്ങൾ പോലും പെരുപ്പിച്ചു കാട്ടുകയാണ്.  1 മിനിറ്റ്  24 സെക്കൻഡുള്ള വിഡിയോ 18 തവണയോളം എഡിറ്റ് ചെയ്തിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA