പാക്ക് വാദം പൊളിച്ച് ഇന്ത്യ: അത് എഫ് 16 തന്നെ

Missile-evidence
പാക്ക് എഫ് 16 വിമാനത്തിൽ ഉപയോഗിച്ച അംറാം 120 മിസൈലിന്റെ ഭാഗങ്ങൾ ഉദ്യോഗസ്ഥർ പ്രദർശിപ്പിച്ചപ്പോൾ.
SHARE

ന്യൂഡൽഹി ∙ എഫ് 16 യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തി കടന്നില്ലെന്ന പാക്ക് വാദം ഖണ്ഡിച്ച് അവയുടെ സാന്നിധ്യം തെളിയിക്കുന്ന വിവരങ്ങൾ ഇന്ത്യൻ സേന പുറത്തുവിട്ടു. ഇന്ത്യയിൽ പതിച്ച അംറാം 120 മിസൈൽ (അഡ്വാൻസ്ഡ് മീഡിയം റേഞ്ച് എയർ ടു എയർ മിസൈൽ) എഫ് 16 വിമാനത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു.

യുഎസ് നിർമിത മിസൈലാണ് അംറാം. ഇതുപയോഗിക്കാൻ യുഎസ് നിർമിതമായ എഫ്16നു മാത്രമേ സാധിക്കൂ. കൂടാതെ, എഫ് 16 വിമാനം അതിർത്തി കടന്നതിന്റെ ഇലക്ട്രോണിക് രേഖകളും തങ്ങളുടെ പക്കലുണ്ടെന്ന് വാർത്താസമ്മേളനത്തിൽ വ്യോമസേനാ എയർ വൈസ് മാർഷൽ ആർ.ജി.കെ. കപൂർ വ്യക്തമാക്കി. ഇന്ത്യയിൽ വീണുകിട്ടിയ അംറാം മിസൈലിന്റെ ഭാഗങ്ങളും പ്രദർശിപ്പിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA