ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യൻ വ്യോമസേനയുടെ വിങ് കമാഡർ അഭിനന്ദൻ വർധമാനെ ഇന്ന് ഇന്ത്യയ്ക്കു കൈമാറുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറിയിച്ചു. രാജ്യാന്തര റെഡ് ക്രോസ് സമിതിയിലൂടെയാണ് കൈമാറ്റം. അഭിനന്ദൻ ഇന്ന് വാഗ അതിർത്തിയിലൂടെ തിരികെയെത്തും.

പാക്കിസ്ഥാന്റെ പിടിയിലായി 3–ാം ദിവസം അഭിനന്ദനെ മോചിപ്പിക്കാനായത് നയതന്ത്രതലത്തിൽ ഇന്ത്യയുടെ വിജയമായി. അഭിനന്ദന്റെ മോചനം, പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഏറ്റുമുട്ടലിലേക്കു കടന്ന 2 രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൽ അയവുവരുത്തുമെന്നാണു വിലയിരുത്തൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com