ബാലാക്കോട്ട്: ആൾനാശമായിരുന്നില്ല ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി അലുവാലിയ

SS Ahluwalia
അലുവാലിയ
SHARE

കൊൽക്കത്ത ∙ പാക്ക് കേന്ദ്രങ്ങളിലെ ആക്രമണം ആൾനാശം ലക്ഷ്യമിട്ടായിരുന്നില്ലെന്നു കേന്ദ്രമന്ത്രി എസ്. എസ്. അലുവാലിയ പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ. ‘‘മാധ്യമ റിപ്പോർട്ടുകൾ ഞാൻ കണ്ടു. ആക്രമണത്തിനു ശേഷം (രാജസ്ഥാനിലെ) ചുരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗവും കേട്ടു. 300 പേർ കൊല്ലപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞോ ? ഏതെങ്കിലും വക്താവ് പറഞ്ഞോ ? അമിത് ഷാ പറഞ്ഞോ ?’’ – ബംഗാളിയിൽ ചോദിക്കുന്നതിങ്ങനെ. 

‘‘ആൾനാശം ഇല്ലാത്തതിനു കാരണം ലക്ഷ്യം അതല്ലായിരുന്നു എന്നതാണ്. ഭീകരകേന്ദ്രങ്ങൾ നശിപ്പിക്കാമെന്നു തെളിയിക്കുകയായിരുന്നു ഉദ്ദേശ്യം’’ – മാധ്യമപ്രവർത്തകരോടു മന്ത്രി ഇങ്ങനെയും പറയുന്നതായി വിഡിയോയിലുണ്ട്. പരാമർശം സംബന്ധിച്ചു പ്രതികരണം തേടിയ മാധ്യമങ്ങളോട് വിഡിയോ പൂർണമായി കാണാനായിരുന്നു മന്ത്രിയുടെ നിർദേശം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA