വ്യോമാക്രമണത്തെ പ്രകീർത്തിച്ച് രാഷ്ട്രപതി

റാംനാഥ് കോവിന്ദ് (ഫയൽ ചിത്രം)
SHARE

കോയമ്പത്തൂർ ∙ പാക്കിസ്ഥാനിലെ ഭീകരതാവളങ്ങളിൽ വ്യോമസേന നടത്തിയ ആക്രമണത്തിനു രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ പ്രശംസ. വ്യോമസേനയുടെ തെലങ്കാനയിലെ ഹക്കിംപേട്ട് സ്റ്റേഷനും കോയമ്പത്തൂർ സൂലൂരിലെ 5 ബേസ് റിപ്പയർ ഡിപ്പോക്കും ആദരമർപ്പിക്കുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു രാഷ്ട്രപതി.

ഇന്ത്യ സമാധാനത്തിനു പ്രതിജ്ഞാബദ്ധമാണ്,എന്നാൽ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ സർവശക്തിയും ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭീകരത്താവളങ്ങളിൽ വ്യോമസേന നടത്തിയ ആക്രമണത്തിലൂടെ നമ്മുടെ ആകാശപ്പോരാളികളുടെ വീര്യവും മികവും പ്രകടമായി.

ഇന്ത്യയുടെ യശസ്സ് ഉയരുന്നതിന്, നമ്മുടെ സേനകളുടെ കരുത്തും കഴിവും കാരണമായിട്ടുണ്ട്. പരമാധികാരം കാക്കുന്നതിൽ മാത്രമല്ല, പ്രകൃതി ദുരന്തമുണ്ടാകുന്ന ഘട്ടത്തിലും വ്യോമസേനയുടെ കരുത്തും സേവനസന്നദ്ധതയും നാം പലപ്പോഴായി കണ്ടിട്ടുള്ളതാണ്– അദ്ദേഹം കൂട്ടിച്ചേർത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA