മോദിക്ക് ‘ഷി’ പേടി: രാഹുൽ; തുണച്ചത് നെഹ്റു: ജയ്റ്റ്ലി

Rahul Gandhi
രാഹുൽ ഗാന്ധി (ഫയൽ ചിത്രം)
SHARE

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുർബലനാണെന്നും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനെ പേടിയാണെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ചൈന ഇന്ത്യയ്ക്കെതിരെ പ്രവർത്തിക്കുമ്പോ‍ൾ മോദി ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും ട്വീറ്റിൽ രാഹുൽ ആരോപിച്ചു.

എന്നാൽ, ചൈനയ്ക്ക് യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗത്വം മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു സമ്മാനിച്ചതാണെന്ന് ബിജെപി രാഹുലിനു മറുപടി നൽകി. ചൈനയെ യുഎന്നിൽ അംഗമാക്കാമെങ്കിലും രക്ഷാസമിതിയിൽ സ്ഥിരാംഗത്വം നൽകരുതെന്നായിരുന്നു യുഎസിന്റെ നിലപാട്. അവർക്കു താൽപര്യം ഇന്ത്യയോടായിരുന്നു. എന്നാൽ, സ്ഥിരാംഗത്വത്തിന് അർഹത ചൈനയ്ക്കാണെന്നായിരുന്നു നെഹ്റുവിന്റെ നിലപാട്– ധനമന്ത്രി അരുൺ ജയ്റ്റ്‌ലി ട്വീറ്റ് ചെയ്തു.

ചൈനയുടെ നടപടിയിൽ രാജ്യം വേദനിക്കുമ്പോൾ, രാഹുൽഗാന്ധി ആഘോഷത്തിലാണെന്ന് മന്ത്രി രവിശങ്കർ പ്രസാദും കുറ്റപ്പെടുത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA