ADVERTISEMENT

ചെന്നൈ∙ മീടൂ മുന്നേറ്റത്തിന്റെ ഭാഗമായി കവി വൈരമുത്തുവിനെതിരെ ആരോപണമുന്നയിച്ച ഗായിക ചിന്മയിയെ ‍ഡബ്ബിങ് ആർട്ടിസ്റ്റ് യൂണിയനിൽനിന്നു പുറത്താക്കിയ നടപടി ചെന്നൈ സിവിൽ കോടതി സ്റ്റേ ചെയ്തു. 

അംഗത്വ ഫീസ് അടച്ചില്ലെന്നാരോപിച്ചു കഴിഞ്ഞ നവംബറിലാണ് ചിന്മയിയെ സംഘടനയിൽ നിന്നു പുറത്താക്കിയത്. എന്നാൽ മീടൂ ആരോപണമാണു യഥാർഥ കാരണമെന്നു ചിന്മയി ഹർജിയിൽ ആരോപിച്ചിരുന്നു. തമിഴ്നാട്ടിൽ സംഘടനയിൽ അംഗമല്ലാത്തവർക്കു സിനിമയിലോ ടിവിയിലോ ഡബ്ബിങ് നടത്താനാവില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com