ADVERTISEMENT

മുംബൈ ∙ മഹാരാഷ്ട്രയിൽ 48 ലോക്സഭാ മണ്ഡലങ്ങളിലും ബിഎസ്പി ഒറ്റയ്ക്കു മത്സരിക്കും. കോൺഗ്രസ്-എൻസിപി, ബിജെപി-ശിവസേന സഖ്യവുമായി കൂട്ടുകെട്ടുണ്ടാകില്ലെന്നും നേതാക്കൾ അറിയിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 2.63% വോട്ടാണു മഹാരാഷ്ട്രയിൽ ബിഎസ്പിക്കു ലഭിച്ചത്. 

ചില മണ്ഡലങ്ങളിൽ ബിഎസ്പി നേടുന്ന വോട്ട് നിർണായകമാകും. മഹാരാഷ്ട്ര കോൺഗ്രസ് ഘടകം ബിഎസ്പിയെ കൂടെ നിർത്താൻ ശ്രമിച്ചിരുന്നെങ്കിലും രാജ്യത്ത് ഒരിടത്തും കോൺഗ്രസുമായി സഖ്യം വേണ്ടെന്നു പാർട്ടി അധ്യക്ഷ മായാവതി പ്രഖ്യാപിച്ചതോടെ ആ സാധ്യത മങ്ങി. എന്നാൽ സംസ്ഥാനത്തു രാംദാസ് അഠാവ്‍ലെ, പ്രകാശ് അംബേദ്കർ തുടങ്ങിയ ദലിത് നേതാക്കളുടെ പാർട്ടികൾക്കുള്ള സ്വീകാര്യത ബിഎസ്പിക്കില്ല.

പ്രകാശ്–ഉവൈസി സഖ്യത്തിൽ വിമതസ്വരം 

മുംബൈ ∙ മഹാരാഷ്ട്രയിലെ ദലിത്-ന്യൂനപക്ഷ സഖ്യമായ വഞ്ചിത് ബഹുജൻ അഘാഡി (വിബിഎ) ബിജെപിയെ സഹായിക്കാൻ രൂപീകരിച്ച സഖ്യമാണെന്ന് ആരോപണം. ദലിത് നേതാവും ഡോ. അംബേദ്കറുടെ കൊച്ചുമകനുമായ പ്രകാശ് അംബേദ്കറുടെ പാർട്ടിയും അസദുദീൻ ഉവൈസിയുടെ എഐഎംഐഎം പാർട്ടിയും ചേർന്നുളള വിബിഎ സഖ്യം 48 സീറ്റുകളിലും മൽസരിക്കാനിരിക്കെയാണ് ആരോപണങ്ങൾ.

സഖ്യത്തിന്റെ ഭാഗമായിരുന്ന ജനതാദൾ (എസ്) നേതാവ് ബി.ജി. കൊൽസേ പാട്ടീലാണു, സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ആരോപണം ഉന്നയിച്ചത്. എന്നാൽ തങ്ങളുടെ സഖ്യത്തിന്റെ മുഖ്യ എതിരാളി ബിജെപിയാണെന്നും കോൺഗ്രസ്-എൻസിപി സഖ്യത്തിന്റെ വോട്ടുകൾ ഭിന്നിപ്പിക്കൽ അല്ല ലക്ഷ്യമെന്നും പ്രകാശ് അംബേദ്കർ പ്രതികരിച്ചു. ഇതിനിടെ, വിബിഎ സ്ഥാനാർഥികളുടെ പേരുകൾ അവരുടെ ജാതിയുടെ പേര് സഹിതം പുറത്തിറക്കിയതിന്റെ പേരിലും പ്രകാശ് അംബേദ്കർക്കു നേരെ വിമർശനമുയർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com