ADVERTISEMENT

ന്യൂഡൽഹി∙ രാഹുൽഗാന്ധി അമേഠിക്കു പുറമെ രണ്ടാംമണ്ഡലത്തിൽ കൂടി മത്സരിച്ചേക്കുമെന്ന സൂചനകൾ പുറത്തുവന്നതിനു പിന്നാലെ സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയെയും സ്ഥാനാർഥിയാക്കണമെന്ന ആവശ്യം പാർട്ടി യുപി ഘടകത്തിൽ ശക്തം. കഴിഞ്ഞതവണ ബിജെപി തൂത്തുവാരിയ സംസ്ഥാനത്ത് ഇക്കുറി കോൺഗ്രസിനു ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാൻ പ്രിയങ്ക മത്സരരംഗത്തുണ്ടാവണമെന്നാണു വാദം.

അതേസമയം, രാഹുൽ, സോണിയാ ഗാന്ധി എന്നിവർ നിലവിൽ മത്സരരംഗത്തുള്ളതിനാൽ, ഒരു കുടുംബത്തിൽ നിന്നു 3 പേർ സ്ഥാനാർഥികളാവേണ്ടെന്നാണു ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. സംഘടനാതലത്തിൽ പാർട്ടിശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രിയങ്ക തൽക്കാലം മത്സരരംഗത്തേക്കില്ലെന്ന നിലപാടിലാണ്.

എന്നാൽ, യുപിയിലെ നേതാക്കളും പ്രവർത്തകരും ഒന്നടങ്കം ആവശ്യപ്പെടുന്ന സാഹചര്യമുണ്ടായാൽ തീരുമാനം പ്രിയങ്ക പുന:പരിശോധിച്ചേക്കുമെന്നു പാർട്ടിവൃത്തങ്ങൾ ചൂണ്ടിക്കാട്ടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com