ADVERTISEMENT

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി യുപിയിലെ വാരാണ‍സിക്കു പുറമേ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിലും മത്സരിക്കാൻ ആലോചിക്കുന്നു. കർണാടകയിലെ ബെംഗളൂരു സൗത്ത് ആണു ലക്ഷ്യം. 

നരേന്ദ്ര മോദി 2014 ലും 2 മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നു–വാരാണസിയിലും ഗുജറാത്തിലെ വഡോദരയിലും. രണ്ടിടത്തും വിജയിച്ചു; വാരാണസി നിലനിർത്തി. 

കർണാടകയിലെ 28 മണ്ഡലങ്ങളിൽ 23 ലെയും സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചുവെങ്കിലും ബെംഗളൂരു സൗത്തിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. 

അന്തരിച്ച കേന്ദ്രമന്ത്രി എച്ച്.എൻ. അനന്ത്കുമാറിന്റെ മണ്ഡലമാണു ബെംഗളൂരു സൗത്ത്. ഇവിടെ അനന്ത്‌കുമാറിന്റെ ഭാര്യ തേജസ്വിനി അനന്തകുമാർ പ്രചാരണം തുടങ്ങിയിട്ടുണ്ട്. എന്നാൽ മോദി വരികയാണെങ്കിൽ തേജസ്വനി പിൻമാറും. 

English Summary: PM Narendra Modi likely to contest from Bengaluru South

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com