ADVERTISEMENT

കൊൽക്കത്ത∙ ഏറെ വൈകാതെ രാജ്യത്തു ഫോൺ വിളികൾ സൗജന്യമാകുമെന്നും ഇന്റർനെറ്റ്, ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലെ തിരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കുകയായിരുന്നു മോദി. എല്ലാ പാവപ്പെട്ടവർക്കും ഇപ്പോൾ ബാങ്ക് അക്കൗണ്ടും ഡെബിറ്റ് കാർഡുമുണ്ട്. സ്ത്രീകൾക്ക് എളുപ്പത്തിൽ പാചകവാതക കണക്‌ഷനുകൾ ലഭിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. 

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനമാണു മോദി നടത്തിയത്. രാജ്യത്തെ വിഭജിക്കണമെന്നും കശ്മീരിനു മറ്റൊരു പ്രധാനമന്ത്രി വേണമെന്നും പറയുന്നവർക്കൊപ്പമാണു മമത കൂട്ടുചേർന്നിട്ടുള്ളത്. കേന്ദ്ര സർക്കാർ പദ്ധതികൾ ബംഗാളിൽ നടപ്പാക്കുന്നതിനു തടസ്സം നിൽക്കുകയാണു ‘സ്പീഡ് ബ്രേക്കർ ദീദി’യെന്നും മോദി കുറ്റപ്പെടുത്തി. 

തന്റെ റാലിക്കു വേണ്ടി വളരെ ചെറിയ സ്ഥലമാണ് അനുവദിച്ചത്. റാലിയിൽ ജനങ്ങൾ പങ്കെടുക്കുന്നതു തടയാനാണു മമത ശ്രമിച്ചത്. ഇങ്ങനെയൊക്കെ ചെയ്താൽ തിരഞ്ഞെടുപ്പു ജയിക്കാമെന്നാണ് അവർ കരുതുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു വേണ്ടി അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുകയാണു മമത ചെയ്യുന്നതെന്നും മോദി കുറ്റപ്പെടുത്തി. 

ശാരദ, നാരദ, റോസ്‌വാലി ക്രമക്കേടുകളിലൂടെ ബംഗാളിന്റെ പേരു ചീത്തയാക്കുകയാണു മമത ചെയ്തത്. മോഷ്ടിച്ച ഓരോ പൈസയ്ക്കും ഈ ‘ചൗക്കിദാർ’ കണക്കു പറയിക്കും– മോദി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com