ADVERTISEMENT

ന്യൂഡൽഹി∙ തനിക്കു വോട്ട് ചെയ്തില്ലെങ്കിൽ മുസ്‌ലിംകൾക്കു തൊഴിൽ നൽകാനാവില്ലെന്ന് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി. യുപിയിലെ സുൽത്താൻപുരിലെ മുസ്‌ലിം ഭൂരിപക്ഷ ഗ്രാമമായ തുറാബിൽ തിരഞ്ഞെടുപ്പു റാലിയിലാണു വിവാദ പരാമർശം.

‘ഞാൻ ഇവിടെ വിജയിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ, മുസ്‌ലിംകൾ വോട്ടു ചെയ്യാതെയാണ് എന്റെ വിജയമെങ്കിൽ അതെന്നെ സന്തോഷിപ്പിക്കില്ല. മനസ്സിൽ അതൊരു കയ്പാകും. എന്നിട്ട് ഒരു മുസ്‌ലിം ജോലി തേടി എന്നെ സമീപിക്കുമ്പോൾ, ​ഞാൻ വിചാരിക്കും എന്തിനു ജോലി കൊടുക്കണം? ഇതെല്ലാം ഒരു കൊടുക്കൽ വാങ്ങൽ ഇടപാട് അല്ലേ? നാം മഹാത്മാഗാന്ധിയുടെ മക്കളൊന്നുമല്ലല്ലോ...

ഞാൻ ജയിച്ചു കഴിഞ്ഞു. പക്ഷേ, നിങ്ങൾക്ക് എന്നെ ആവശ്യം വരും. ഈ ബൂത്തിൽ നിന്ന് നൂറോ അൻപതോ വോട്ടു കിട്ടും. എല്ലാം കഴിഞ്ഞ് നിങ്ങൾ ജോലി തേടി എന്റെയടുത്തു വരും... ഇനി തീരുമാനമെടുക്കേണ്ടതു നിങ്ങളാണ്’– 3 മിനിറ്റ് പ്രസംഗത്തിൽ മേനക പറഞ്ഞു.

പിലിബിത്ത് എംപിയായ മേനക ഗാന്ധി ഇത്തവണ സുൽത്താൻപുരിൽ നിന്നാണു ലോക്സഭയിലേക്കു മൽസരിക്കുന്നത്. ഇവിടെ സിറ്റിങ് എംപിയായ മേനകയുടെ മകൻ വരുൺ ഗാന്ധി പിലിബിത്തിലേക്കു മാറി.

‘സീറ്റു കച്ചവടക്കാരി’യെന്നു ബിഎസ്‌പി മേധാവി മായാവതിയെ കഴിഞ്ഞയാഴ്ച മേനക വിശേഷിപ്പിച്ചതും വിവാദമായിരുന്നു. പാർട്ടി സ്ഥാനാർഥികളിൽ നിന്ന് മായാവതി 15– 20 കോടി രൂപ വീതം വാങ്ങുന്നുവെന്നായിരുന്നു ആരോപണം.

English summary: Vote for me, you will need me once elections are over: Maneka to Muslims.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com