ADVERTISEMENT

ന്യൂഡൽഹി∙ ഭട്ടിൻഡയിൽ മത്സരിക്കാനില്ലെന്നു വ്യക്തമാക്കി കോൺഗ്രസിന്റെ താരപ്രചാരകനും പഞ്ചാബ് മന്ത്രിയുമായ നവ്ജ്യോത് സിങ് സിദ്ദു. അകാലിദളിനായി മുതി‍ർന്ന നേതാവ് പ്രകാശ് സിങ് ബാദൽ തന്നെ മത്സരിച്ചേക്കുമെന്ന സൂചനകൾക്കിടെയാണു സിദ്ദു നയം വ്യക്തമാക്കിയത്. 91കാരനായ ബാദലിന്റെ മരുമകളും കേന്ദ്രമന്ത്രിയുമായ ഹർസിമ്രത് കൗർ ബാദൽ പ്രതിനിധീകരിക്കുന്ന മണ്ഡലം തിരിച്ചുപിട‌ിക്കാൻ കരുത്തനായ സ്ഥാനാർഥിയെന്ന നിലയിൽ സിദ്ദുവിനെയായിരുന്നു കോൺഗ്രസ് സംസ്ഥാന നേതൃത്വം പ്രതീക്ഷിച്ചത്. 

എന്നാൽ, താനോ ഭാര്യയോ മത്സരിക്കുന്നതു പൂർണമായും നീതി പുലർത്താ‌ൻ കഴിയുന്നിടത്താവു‌മെന്നു സിദ്ദു വ്യക്തമാക്കി. തന്റെ ഭാര്യ ചണ്ഡിഗഡിൽ മത്സരിക്കാൻ താൽപര്യം അറിയിച്ചിരുന്നു. പാർട്ടി അതു നിഷേധിച്ചെങ്കിലും പരിഭവമില്ല. ചണ്ഡ‌ിഗഡിലോ അമൃത്‌സറിലോ ആണെങ്കിൽ മത്സരിച്ചേനെ. ഈ രണ്ടു സീറ്റുകളിലും സ്ഥാനാർഥികളായി കഴിഞ്ഞു. ചണ്ഡിഗഡിൽ കോൺഗ്രസ് സ്ഥാനാർഥി പവൻ ബൻസലിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും സിദ്ദു വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com