ADVERTISEMENT

ന്യൂഡൽഹി ∙ ഭീകരാക്രമണം പോലെയുള്ള നീച പ്രവൃത്തികൾക്ക് ഉപഭൂഖണ്ഡത്തിൽ സ്ഥാനമില്ലെന്നും ശ്രീലങ്കയിലെ ജനങ്ങൾക്കു തുണയായി ഇന്ത്യ നിലകൊള്ളുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. രാഷ്ട്രപതി റാം നാഥ് കോവിന്ദ്, മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയവരും ആക്രമണത്തെ അപലപിച്ചു.

ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയെയും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെയും ഫോണിൽ വിളിച്ച മോദി, ഇന്ത്യയുടെ പൂർണ പിന്തുണ അറിയിച്ചു. സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷനുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലയം, ആക്രമണ ശേഷമുള്ള സാഹചര്യങ്ങൾ വിലയിരുത്തി.

ഭീകരവാദത്തിനെതിരെ രാജ്യാന്തര സമൂഹം ഒറ്റക്കെട്ടായി അണിനിരക്കണമെന്നു മന്ത്രാലയം വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. ഭീകരവാദത്തെ എക്കാലവും കരുത്തോടെ നേരിട്ട രാജ്യമാണ് ഇന്ത്യ. തീവ്രവാദത്തിനും അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾക്കും ന്യായീകരണമില്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com