ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്തെ ജൻ ധൻ ബാങ്ക് അക്കൗണ്ടുകളിലെ മൊത്തം നിക്ഷേപം ഏപ്രിൽ മൂന്നിലെ കണക്കുകൾ പ്രകാരം 97,665.66 കോടി രൂപ. മൊത്തം ജൻ ധൻ അക്കൗണ്ടുകൾ 35.39 കോടിയായി. ബിജെപി സർക്കാർ 2014ലാണ് പ്രധാനമന്ത്രി ജൻ ധൻ യോജന (പിഎംജെഡിവൈ) നടപ്പാക്കിയത്. 

എല്ലാ കുടുംബങ്ങൾക്കും ബാങ്ക് അക്കൗണ്ട് ആയിരുന്നു ആദ്യലക്ഷ്യം; ഇതു പിന്നീട് എല്ലാ മുതിർന്ന വ്യക്തികൾക്കും ബാങ്ക് അക്കൗണ്ട് എന്നായി. അക്കൗണ്ട് ഉടമകളിൽ 50 ശതമാനത്തിലേറെ സ്ത്രീകളാണ്. 59% അക്കൗണ്ടുകളും ഗ്രാമീണ, അർധ നഗര മേഖലകളിലും. 

പദ്ധതി വിജയമായതോടെ അക്കൗണ്ട് ഉടമകളുടെ അപകട ഇൻഷുറൻസ് തുക ഒരു ലക്ഷം രൂപയിൽനിന്നു രണ്ടു ലക്ഷമാക്കി ഉയർത്തി. കേന്ദ്ര സർക്കാർ ആനുകൂല്യങ്ങൾ നേരിട്ടു ബാങ്കിലേക്കു നൽകാനും ജൻ ധൻ അക്കൗണ്ടുകൾ സഹായിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com