ADVERTISEMENT

ന്യൂഡൽഹി∙ ബാബറി മസ്ജിദ് തകർത്തവരുടെ കൂട്ടത്തിൽ താനുമുണ്ടെന്നും അയോധ്യയിൽ രാമക്ഷേത്രം ഉറപ്പായും നിർമിക്കുമെന്നും ഭോപാലിലെ ബിജെപി സ്ഥാനാർഥിയും മാലേഗാവ് സ്ഫോടക്കേസ് പ്രതിയുമായ സാധ്വി പ്രജ്ഞ സിങ് ഠാക്കൂർ. 

വിവാദ പരാമർശത്തിനു പിന്നാലെ പ്രജ്ഞയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷൻ രണ്ടാമതും നോട്ടിസ് അയച്ചു. മുംബൈയിൽ ഭീകരരെ നേരിടുന്നതിനിടെ വീരമൃത്യു വരിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ ഹേമന്ത് കർക്കറെ താൻ ശപിച്ച് ഒരു മാസത്തിനകം കൊല്ലപ്പെട്ടെന്നു പറഞ്ഞതിനായിരുന്നു ആദ്യ നോട്ടിസ്.പ്രചാരണത്തിനിടെയാണു ബാബറി മസ്ജിദ് വിഷയം പരാമർശിച്ചത്. മസ്ജിദിനു മുകളിൽ താൻ കയറിനിന്നെന്നും തകർക്കാൻ സഹായിച്ചെന്നും അവർ പറഞ്ഞു. 

ഹേമന്ത് കർക്കറെയെ അപമാനിച്ച സംഭവത്തിൽ സിപിഎം ഇന്നു മഹാരാഷ്ട്രയിൽ പ്രതിഷേധ ദിനം ആചരിക്കും.

കർക്കറെ പരാമർശം: അപലപിച്ച് മുൻ ഡിജിപിമാർ

ഹേമന്ത് കർക്കറെയ്ക്കെതിരെ പ്രജ്ഞ നടത്തിയ മോശം പരാമർശങ്ങളെ ശക്തമായി അപലപിച്ചു മുൻ പൊലീസ് മേധാവികൾ. കേന്ദ്രത്തിലെ ഉന്നത പദവി ഉപേക്ഷിച്ചു ഭീകര വിരുദ്ധ സേനയിൽ ചേർന്ന കർക്കറെയോട് രാജ്യം കടപ്പെട്ടിരിക്കുന്നുവെന്ന് മുൻ കേരള ഡിജിപിമാരായ പി.കെ. ഹോർമിസ് തരകനും ജേക്കബ് പുന്നൂസും ചൂണ്ടിക്കാട്ടി. രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത 35,000 പൊലീസ് സേനാംഗങ്ങളെ ആദരിക്കേണ്ട സമയമാണിതെന്നും കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com