ADVERTISEMENT

ന്യൂഡൽഹി∙ രാഹുൽ ഗാന്ധി നിർദേശിച്ചാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മൽസരിക്കാൻ ഒരുക്കമാണെന്നു പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയതിനു പിന്നാലെ, വാരാണസി പോരിനു കളമൊരുക്കാൻ കോൺഗ്രസിൽ അണിയറ നീക്കം. പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാർഥിയായി പ്രിയങ്കയെ രംഗത്തിറക്കുന്നതു സംബന്ധിച്ച് എസ്പി, ബിഎസ്പി കക്ഷികളുമായി കോൺഗ്രസ് യുപി ഘടകം രഹസ്യ ചർച്ചകൾ ആരംഭിച്ചതായി പാർട്ടി വൃത്തങ്ങൾ പറഞ്ഞു. 

യുപിയിൽ ഒന്നിച്ചു മൽസരിക്കുന്ന എസ്പിയും ബിഎസ്പിയും അവിടെ സ്ഥാനാർഥിയെ നിർത്തുന്നതിൽ നിന്ന് പിൻമാറണമെന്ന സന്ദേശമാണു കോൺഗ്രസ് നൽകിയത്. പ്രിയങ്ക രംഗത്തിറങ്ങിയാൽ, മറ്റു കക്ഷികൾ സ്ഥാനാർഥിയെ നിർത്തില്ലെന്നാണു പാർട്ടിയുടെ പ്രതീക്ഷ.

പാർട്ടി പറഞ്ഞാൽ തയാർ: പ്രിയങ്ക

തൃക്കൈപ്പറ്റ (വയനാട്) ∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയില്‍ മല്‍സരിക്കാന്‍ തയാറാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ അനുവദിക്കുകയാണെങ്കില്‍ വാരാണസിയില്‍ മല്‍സരിക്കാന്‍ സന്തോഷമേയുള്ളൂ- ജവാന്‍ വസന്തകുമാറിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചശേഷം പ്രിയങ്ക പറഞ്ഞു.

വാരാണസിയില്‍ മല്‍സരിക്കുമോയെന്ന ചോദ്യത്തോട് ആദ്യമായാണ് ഇത്രയും വ്യക്തമായി പ്രിയങ്ക പ്രതികരിക്കുന്നത്. 

കണ്ണൂരിലെ പോരാട്ടത്തിൽ ജയം ആർക്ക്? വോട്ട് ഓൺ വീൽസ് വിഡിയോ കാണാം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com