ADVERTISEMENT

മഹാരാജ്‌ഗഞ്ച് (യുപി) ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹൃദയം എവിടെയെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നരേന്ദ്ര മോദി തന്റെ 56 ഇഞ്ച് നെഞ്ചളവിനെ ചൊല്ലി അഭിമാനിക്കുന്നു. ‘പക്ഷേ, എവിടെയാണു താങ്കളുടെ ഹൃദയം?’ കോൺഗ്രസ് സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ പ്രിയങ്ക ചോദിച്ചു.

‘ദേശീയതയെക്കുറിച്ചു പ്രസംഗിക്കുമ്പോഴെല്ലാം പ്രധാനമന്ത്രി പറയുന്നതു പാക്കിസ്ഥാനെക്കുറിച്ചാണ്. പാക്കിസ്ഥാനെതിരെ ചെയ്തതു മാത്രമാണ് അദ്ദേഹത്തിനു ദേശീയത. തൊഴിലും കർഷകപ്രശ്നങ്ങളുമൊന്നും അദ്ദേഹത്തിനു ദേശീയത അല്ല’ –പ്രിയങ്ക കുറ്റപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com