ADVERTISEMENT

ചെന്നൈ ∙ സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി നാഥുറാം ഗോഡ്സെ ആണെന്ന പരാമർശം ആവർത്തിച്ച് മക്കൾ നീതി മയ്യം പ്രസിഡന്റ് കമൽ ഹാസൻ.

അരവാക്കുറിച്ചിയിൽ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസ്താവനയിൽ വിവാദം തുടരുന്നതിനിടെയാണ് വീണ്ടും ഇക്കാര്യം പറഞ്ഞത്.

വിവാദത്തെ തുടർന്നു രണ്ടു ദിവസം പ്രചാരണത്തിൽ നിന്നു വിട്ടു നിന്ന കമൽ ഇന്നലെ കനത്ത സുരക്ഷയിൽ 6 യോഗങ്ങളിൽ പങ്കെടുത്തു. 

ഗോഡ്സെ ഹിന്ദു ഭീകരവാദിയെന്നല്ല, തീവ്രവാദിയെന്നാണു താൻ പറഞ്ഞതെന്നും ഭീകരവാദിയാണെന്നു വളച്ചൊടിച്ചതു മാധ്യമങ്ങളാണെന്നും കമൽ പറഞ്ഞു.

അരവാക്കുറിച്ചി പ്രസംഗത്തിന്റെ പേരിൽ റജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിൽ ഹർജി നൽകി.

ഉടൻ പരിഗണിക്കാനാവില്ലെന്നും ആവശ്യമെങ്കിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാമെന്നും കോടതി അറിയിച്ചു. തുടർന്നു സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി ഇന്നു പരിഗണിച്ചേക്കും.

അതിനിടെ, കമലിനെതിരെയുള്ള ഹർജി ഡൽഹി പട്യാല ഹൗസ് കോടതി തള്ളി. നടനെതിരെയുള്ള രൂക്ഷവിമർശനം അണ്ണാ ഡിഎംകെ തുടരുകയാണ്.

ഹിന്ദു മുന്നണി പ്രവർത്തകർ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കമൽഹാസനെതിരെ പരാതി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com