തമിഴ്നാട്ടിൽ 3000 ആധാർ ഉപേക്ഷിച്ച നിലയിൽ
Mail This Article
×
ചെന്നൈ ∙ നദീതീരത്ത് മൂവായിരത്തിലധികം ആധാർ കാർഡുകൾ ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ. തിരുവാരൂരിലെ തിരുത്തുറൈപൂണ്ടിയിൽ മുള്ളിയാറു നദിയുടെ തീരത്തു കളിച്ചുകൊണ്ടിരുന്ന കുട്ടികളാണിതു കണ്ടത്.
സമീപ പ്രദേശങ്ങളിൽ ഉള്ളവരുടെ കാർഡുകളാണെന്നാണു പ്രാഥമിക നിഗമനം. എന്നാൽ, പേരുവിവരങ്ങൾ വായിക്കാൻ കഴിയാത്ത വിധം കാർഡുകൾ നശിച്ചിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.