ADVERTISEMENT

പട്ന ∙ പട്ന സാഹിബ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ശത്രുഘ്നൻ സിൻഹയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ആവേശം പകർന്ന് രാഹുൽ ഗാന്ധിയുടെ റോഡ് ഷോ. മൊയ്നുൽ ഹഖ് സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച റോഡ് ഷോ ഡാക് ബംഗ്ലാ ചൗക്കിൽ സമാപിച്ചു.

രാഹുലിനൊപ്പം പ്രചാരണ വാഹനത്തിൽ ശത്രുഘ്നൻ സിൻഹ, ഭാര്യ പൂനം സിൻഹ, കോൺഗ്രസ് നേതാവ് താരിഖ് അൻവർ എന്നിവരുമുണ്ടായിരുന്നു.യൂത്ത് കോൺഗ്രസ്, എൻഎസ്‌യു പ്രവർത്തകർ രാഹുലിന്റെയും പ്രിയങ്കയുടെ ചിത്രം പതിച്ച പതാകകളുമേന്തിയാണു റോഡ് ഷോയിൽ പങ്കെടുത്തത്. നഗര മധ്യത്തിലെ റോഡ് ഷോയിൽ ഗതാഗതം സ്തംഭിച്ചു.

പാടലിപുത്ര മണ്ഡലത്തിൽ ആർജെഡി സ്ഥാനാർഥിയും ലാലു പ്രസാദ് യാദവിന്റെ മകളുമായ മിസ ഭാരതിയുടെ പ്രചാരണ റാലിയും രാഹുൽ പങ്കെടുത്തു. ലാലുവിന്റെ മക്കളായ തേജസ്വി യാദവ്, തേജ് പ്രതാപ് യാദവ് എന്നിവരും രാഹുലിനൊപ്പം വേദി പങ്കിട്ടു.

ആർജെഡിയുടെ സ്ഥാനാർഥി നിർണയത്തിൽ ഇടഞ്ഞുനിൽക്കുന്ന തേജ് പ്രതാപ്, സഹോദരിയുടെ തിരഞ്ഞെടുപ്പു യോഗങ്ങളിൽ സജീവമാണ്. അതേ സമയം, യോഗത്തിൽ പ്രസംഗിക്കാൻ അവസരം നിഷേധിച്ചതിൽ തേജ് പ്രതാപ് പിന്നീടു പ്രതിഷേധം പരസ്യമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com