കാലാവസ്ഥയും ഗതാഗതവും നിരീക്ഷിക്കാൻ ഡ്രോൺ വരുന്നു

drone
SHARE

ന്യൂഡൽഹി ∙ രാജ്യത്ത് വാണിജ്യാടിസ്ഥാനത്തിൽ ഡ്രോണുകളുടെ ഉപയോഗത്തിനു വഴിതുറന്ന് കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ). ആകാശമാർഗമുള്ള എയർ ടാക്സി, ഉൽപന്നങ്ങൾ എത്തിക്കുന്നതിനുള്ള ഇ ഡെലിവറി സംവിധാനം, ട്രാഫിക് നിരീക്ഷണം, കാലാവസ്ഥാ വിശകലനം എന്നിവയ്ക്കു ഡ്രോണുകൾ ഉപയോഗിക്കുന്നതിനുള്ള നിർദേശങ്ങൾ വിദഗ്ധ സമിതികളിൽ നിന്നു ഡിജിസിഎ ക്ഷണിച്ചു. 

പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതിനുള്ള നിർദേശങ്ങളാണ് ക്ഷണിച്ചിരിക്കുന്നത്. 2 മാസത്തെ പരീക്ഷണത്തിനു ശേഷം തുടർനടപടികൾ സ്വീകരിക്കും. ഡ്രോൺ നിർമാതാക്കൾക്ക് അവയുടെ പ്രവർത്തനം പരിശോധിക്കാൻ രാജ്യത്ത് 23 ഇടങ്ങൾ കേന്ദ്ര വ്യോമയാന മന്ത്രാലയം നേരത്തേ നിശ്ചയിച്ചിരുന്നു. ഇടുക്കിയിലെ മൂന്നാർ, മൈലാടുംപാറ എന്നിവയാണു കേരളത്തിലെ പരിശോധനാ കേന്ദ്രങ്ങൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA