ADVERTISEMENT

ന്യൂഡൽഹി ∙ പാക്ക് യുദ്ധവിമാനം തകർത്ത വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ അംഗമായിരുന്ന മിഗ് 21 ബൈസൻ സ്ക്വാഡ്രനു പുതിയ വിളിപ്പേര്. അഭിനന്ദൻ തകർത്ത യുഎസ് നിർമിത എഫ് 16ന്റെ (ഫൈറ്റിങ് ഫാൽക്കൺ) പേരു ചേർത്ത് ‘ഫാൽക്കൺ സ്ലേയേഴ്സ്’ എന്നാക്കി. നേരത്തേ ‘സ്വോഡ് ആംസ്’ എന്നായിരുന്നു.

ഫാൽക്കണിനെ ആക്രമിച്ചു തകർത്തവർ എന്നർഥം വരുന്ന പേര് അഭിനന്ദന്റെ ധീരതയ്ക്കുള്ള അംഗീകാരം കൂടിയാണെന്നു സേനാ വൃത്തങ്ങൾ പറഞ്ഞു. സ്ക്വാഡ്രനിലെ സേനാംഗങ്ങൾ യൂണിഫോമിൽ ഈ പേരുള്ള ബാഡ്ജ് ധരിക്കും.

കഴിഞ്ഞ ഫെബ്രുവരി 26നു പാക്ക് വിമാനങ്ങളെ നേരിട്ട വേളയിൽ ശ്രീനഗർ ആസ്ഥാനമായുള്ള സ്ക്വാഡ്രനിൽ അംഗമായിരുന്നു അഭിനന്ദൻ. പാക്ക് സേനയുടെ പിടിയിൽ നിന്നു മോചിതനായി തിരിച്ചെത്തിയ അദ്ദേഹം അടുത്തിടെ രാജസ്ഥാനിലെ സേനാ താവളത്തിലേക്കു മാറി.

ആക്രമണം നടന്ന ദിവസം പാക്കിസ്ഥാൻ തൊടുത്ത യുഎസ് നിർമിത അംറാം മിസൈലിൽനിന്ന് വിദഗ്ധമായി ഒഴിഞ്ഞുമാറിയ സുഖോയ് 30 സ്ക്വാഡ്രൻ ‘അംറാം ഡോഡ്ജർ’ എന്ന പേരു സ്വീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com