ADVERTISEMENT

ചെന്നൈ ∙ മൊബൈൽ ഫോണിലെ ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാൻ വിസമ്മതിച്ച കാമുകനെ കൈകാര്യം ചെയ്യാൻ ക്വട്ടേഷൻ നൽകിയ മുൻ ദേശീയ അണ്ടർ 14 ടെന്നിസ് ചാംപ്യൻ പിടിയിൽ. യുഎസിൽ പഠിക്കുന്ന വാസവി ഗണേശനാണു (20) പിടിയിലായത്.

അവധിക്കെത്തിയ വാസവിക്കൊപ്പം കാമുകൻ നവീദ് അഹമ്മദ് ഫോട്ടോ എടുത്തതാണു പ്രശ്നങ്ങളുടെ തുടക്കം. ചിത്രം ഡിലീറ്റ് ചെയ്യാൻ ഇയാൾ വഴങ്ങാത്തതോടെ വഴക്കായി. വാസവിയുടെ തലയ്ക്കു ഹെൽമറ്റ് കൊണ്ട് അടിച്ച് അവരുടെ ഫോണുമായി ഇയാൾ കടന്നുകളഞ്ഞു.

തുടർന്ന്, നവീദിനെ കൈകാര്യം ചെയ്യാനും ഫോൺ തിരികെ വാങ്ങാനും 3 ഫെയ്സ്ബുക് സുഹൃത്തുക്കളെ വാസവി ചട്ടംകെട്ടി. നവീദിനെ മർദിച്ച സംഘം വാച്ചും ഫോണും കവർന്നു. വിട്ടു നൽകണമെങ്കിൽ 2 ലക്ഷം രൂപ നൽകണമെന്നു സുഹൃത്തുക്കളെ വിളിച്ചു പറഞ്ഞെങ്കിലും പണം ലഭിക്കാത്തതിനാൽ നവീദിനെ ഉപേക്ഷിച്ചു സംഘം കടന്നു കളഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com