ADVERTISEMENT

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മോട്ടർ വാഹനങ്ങൾക്കുളള തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം വർധനയ്ക്കും കളമൊരുങ്ങി.

സാധാരണ ഏപ്രിൽ ഒന്നിനാണു പുതിയ നിരക്ക് നിലവിൽ വരികയെങ്കിലും ഇത്തവണ ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റിയുടെ (ഐആർഡിഎ) കരടു വിജ്ഞാപനം ഇന്നലെയാണ് ഇറങ്ങിയത്.

29 വരെ ജനങ്ങൾക്ക് അഭിപ്രായവും പരാതികളും അറിയിക്കാം. സാധാരണ ഏപ്രിൽ ഒന്നിനാണ് പുതിയ നിരക്ക് നിലവിൽ വരുന്നത്. ഇത്തവണ തിരഞ്ഞെടുപ്പ് മൂലം കരട് പ്രഖ്യാപനം തന്നെ വൈകി. 

ബൈക്ക്, കാർ, ബസ്, ട്രക്ക്, സ്കൂൾ ബസ്, ട്രാക്ടർ എന്നിവയുടേത് ഉൾപ്പെടെ ഇൻഷുറൻസ് നിരക്കുകൾ വർധിക്കും.

പുതിയ കാറുകൾക്കു 3 വർഷത്തേക്കും പുതിയ ഇരുചക്രവാഹനങ്ങൾക്ക് 5 വർഷത്തേക്കുമുള്ള സിംഗിൾ പ്രീമിയം നിരക്ക് കൂട്ടിയിട്ടില്ല.

1500 സിസിക്കു മേലുള്ള കാറുകൾ, 350 സിസിക്കു മേലുള്ള സൂപ്പർ ബൈക്കുകൾ, ഇ ഓട്ടോറിക്ഷകൾ എന്നിവയ്ക്കും നിരക്ക് കൂട്ടിയിട്ടില്ല. സ്വകാര്യ ഇലക്ട്രിക് കാർ, ഇരുചക്രവാഹനങ്ങൾക്ക് 15 % ഇളവുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.irdai.gov.in

നിർദേശം ഇങ്ങനെ

∙ സ്വകാര്യ കാർ

1000 സിസിക്കു താഴെ

∙നിലവിൽ: 1850 രൂപ

∙പുതിയ നിർദേശം: 2120 രൂപ

1000 – 1500 സിസി 

∙നിലവിൽ: 2863 രൂപ

∙പുതിയ നിർദേശം: 3300 രൂപ

(1500 സിസിക്കു മുകളിൽ 

നിലവിലുള്ള 7890 രൂപ തുടരും.)

∙ ബൈക്കുകൾ

75 സിസിക്കു താഴെ

∙നിലവിൽ: 427 രൂപ

∙ പുതിയ നിർദേശം: 482 രൂപ

75 – 150 സിസി: 

∙നിലവിൽ: 720 

∙പുതുക്കിയത് 752 രൂപ

150– 350 സിസി 

∙നിലവിൽ: 985 രൂപ

∙പുതുക്കിയത് 1193 രൂപ

(350 സിസിക്കു മേലേയുള്ളതിന് 2323 രൂപയായി തന്നെ തുടരും.)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com