ADVERTISEMENT

മുംബൈ ∙ നടി ഐശ്വര്യറായിയുമായി ബന്ധപ്പെടുത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച സ്ത്രീ വിരുദ്ധ ട്രോൾ ഷെയർ ചെയ്ത് വിവാദത്തിൽ കുടുങ്ങിയ നടൻ വിവേക് ഒബ്റോയ് മാപ്പു പറഞ്ഞു തടിയൂരി. വിവാദ ട്വീറ്റ് പിൻവലിക്കുകയും ചെയ്തു.

മുൻ ലോക സുന്ദരിയായ ഐശ്വര്യ റായി, സൽമാൻ ഖാൻ, വിവേക് ഒബ്റോയ് എന്നിവർക്കും ഭർത്താവ് അഭിഷേക് ബച്ചനും മകൾ‍ക്കും ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ കോർത്തിണക്കി പ്രചരിച്ചിരുന്ന ട്രോളാണ് വിവേക് ഷെയർ ചെയ്തത്. മാപ്പു പറയാനില്ലെന്ന നിലപാടാണ് നടൻ ആദ്യം സ്വീകരിച്ചത്. ട്രോൾ വിഷയത്തിൽ ദേശീയ വനിതാ കമ്മിഷൻ വിശദീകരണം തേടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com