ADVERTISEMENT

ബെംഗളൂരു ∙ തൽക്കാലം കോൺഗ്രസ്– ജനതാദൾ (എസ്) സഖ്യസർക്കാരിൽ അഴിച്ചുപണിയില്ല; എച്ച്.ഡി.കുമാരസ്വാമി മുഖ്യമന്ത്രിയായി തുടരും.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വൻ വിജയത്തിനും കോൺഗ്രസ്– ദൾ സഖ്യത്തിന്റെ നാണംകെട്ട തോൽവിക്കും പിന്നാലെ സംസ്ഥാന സർക്കാരിന്റെ നിലനിൽപ് ഭീഷണിയിലാണെന്നും മുഖ്യമന്ത്രിസ്ഥാനം കോൺഗ്രസ് ഏറ്റെടുക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

വിട്ടുവീഴ്ച ചെയ്ത് ‘തൽസ്ഥിതി’ നിലനിർത്താനാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം. 

ഇന്നലെ അടിയന്തര ഉഭയകക്ഷി ചർച്ചകൾക്കും ശേഷം, എംഎൽഎമാർ ആരും ഇരുപാർട്ടികളും വിട്ടുപോകില്ലെന്നും സർക്കാർ സുരക്ഷിതമാണെന്നും ഉപമുഖ്യമന്ത്രി ജി.പരമേശ്വര അറിയിച്ചു.

സർക്കാർ താനേ വീഴുമെന്നും ധൃതിപിടിച്ചുള്ള നീക്കങ്ങൾക്കില്ലെന്നുമുള്ള നിലപാടിലാണു തൽക്കാലം ബിജെപിയും.

പാർട്ടി സംസ്ഥാന അധ്യക്ഷൻ യെഡിയൂരപ്പയ്ക്കു കേന്ദ്രനേതൃത്വം ഇത്തരത്തിൽ നിർദേശം നൽകിയെന്നാണു സൂചന.

തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കാൻ തയാറാണെന്നു ദൾ സംസ്ഥാന പ്രസിഡന്റ് എ.എച്ച് വിശ്വനാഥ് ആവർത്തിച്ചു.

കോൺഗ്രസ് പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം എച്ച്.കെ പാട്ടീൽ രാജിവച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com