ADVERTISEMENT

സുരക്ഷാകാര്യ കാബിനറ്റ് സമിതി- 1. നരേന്ദ്ര മോദി (പ്രധാനമന്ത്രി), 2. രാജ്‌നാഥ് സിങ് (പ്രതിരോധം), 3. അമിത് ഷാ (ആഭ്യന്തരം) 4. നിർമല സീതാരാമൻ (ധനകാര്യം), 5. എസ്. ജയ്‍ശങ്കർ  (വിദേശകാര്യം).

പുതുമുഖങ്ങൾ ഷായും ജയ്‌ശങ്കറും

പ്രതിരോധനയം, ആഭ്യന്തര സുരക്ഷ എന്നിവ സംബന്ധിച്ച് അതീവനിർണായക തീരുമാനങ്ങളെടുക്കാൻ അധികാരമുള്ള സുരക്ഷാകാര്യ കാബിനറ്റ് സമിതിയിൽ അമിത് ഷായും എസ്. ജയ്‌ശങ്കറും പുതുമുഖങ്ങൾ.

പ്രധാനമന്ത്രിയാണ് അധ്യക്ഷൻ. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് ആഭ്യന്തരമന്ത്രിയെന്ന നിലയിൽ രാജ്‌നാഥും പ്രതിരോധമന്ത്രിയെന്ന നിലയിൽ നിർമലയും സമിതി അംഗങ്ങളായിരുന്നു. 

പാർലമെന്റ് 17 മുതൽ; ബജറ്റ് ജൂലൈ 5ന്

പുതിയ ലോക്സഭയുടെ ആദ്യ സമ്മേളനം 17 മുതൽ ജൂലൈ 26 വരെ. ആദ്യ രണ്ടു ദിവസങ്ങളിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ. സ്പീക്കർ തിരഞ്ഞെടുപ്പ് 19നും രാഷ്ട്രപതിയുടെ നയപ്രഖ്യാപനം 20നുമാണ്. സാമ്പത്തിക സർവേ ജൂലൈ 4ന്; കേന്ദ്ര ബജറ്റ് 5നു ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും.

വി. മുരളീധരന് വിദേശകാര്യം, പാർലമെന്ററി കാര്യം

വി. മുരളീധരൻ വിദേശകാര്യ, പാർലമെന്ററി കാര്യ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രി. കേന്ദ്രമന്ത്രിസഭയിലെ ഏക മലയാളിയായ മുരളീധരൻ വിദേശകാര്യ വകുപ്പിലെത്തുന്നത് ഗൾഫിൽ ഉൾപ്പെടെയുള്ള പ്രവാസികൾക്കു പ്രതീക്ഷ പകരുന്നു.






ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com