sections
MORE

അമിത് ഷാ ഒഴിയും മുൻപ് മധ്യപ്രദേശ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കം

BJP Flag
SHARE

ന്യൂഡൽഹി ∙ അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷസ്ഥാനമൊഴിയുന്നതിനു മുൻപു തന്നെ മധ്യപ്രദേശിൽ സർക്കാർ രൂപവൽക്കരിക്കാനുള്ള ശ്രമങ്ങൾ ബിജെപി നടത്തുമെന്നു സൂചന. 

ഈയാഴ്ച അവസാനം ഷാ മധ്യപ്രദേശ് സന്ദർശിച്ചേക്കും. മുൻമുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പിതാവിന്റെ ജന്മശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഷാ 7ന് എത്തുമെന്നാണ് കരുതുന്നത്. മധ്യപ്രദേശിൽ സർക്കാർ രൂപവൽക്കരണ ശ്രമങ്ങൾക്കുള്ള ചർച്ചകളും ഒപ്പം നടന്നേക്കും. 

മധ്യപ്രദേശിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കുണ്ടായ വൻ വിജയത്തെത്തുടർന്ന് കമൽനാഥ് സർക്കാർ വിശ്വാസവോട്ടു തേടണമെന്ന് സംസ്ഥാന ബിജെപി ഘടകം ആവശ്യപ്പെട്ടിരുന്നു.

230 അംഗ നിയമസഭയിൽ 114 അംഗങ്ങളുള്ള കോൺഗ്രസ്, 2 ബിഎസ്പി അംഗങ്ങൾ, ഒരു എസ്പി അംഗം, 4 സ്വതന്ത്രർ എന്നിവരുടെ പിന്തുണയോടെയാണ് ഭരണം നടത്തുന്നത്. 116 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ബിജെപിക്ക് 109 അംഗങ്ങളുണ്ട്. 

കർണാടകയിൽ നടത്തിയതു പോലുള്ള ‘ഓപ്പറേഷൻ ലോട്ടസ്’ നീക്കമാണ് ബിജെപി ലക്ഷ്യമിടുന്നത്. സ്വതന്ത്രരെയും കോൺഗ്രസിൽ നിന്ന് കിട്ടാവുന്നവരെയും ലക്ഷ്യമിട്ടാണു ബിജെപി നീക്കം.

ഭരണം പോകുന്ന സാഹചര്യത്തിൽ ബിഎസ്പിയും എസ്പിയും കോൺഗ്രസിനുള്ള പിന്തുണ പിൻവലിക്കുക കൂടി ചെയ്താൽ കാര്യങ്ങൾ എളുപ്പമാകുമെന്നാണു കണക്കുകൂട്ടൽ.  അമിത് ഷാ ദേശീയ അധ്യക്ഷപദവി ഒഴിയുമെന്നുറപ്പായിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA