ADVERTISEMENT

ന്യൂഡൽഹി ∙ പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരാതികൾ തീർപ്പാക്കുമ്പോൾ, കമ്മിഷനിലെ വിയോജിപ്പുകൾ ഉത്തരവിന്റെ ഭാഗമാകില്ലെന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പു കമ്മിഷൻ. ഉത്തരവുകളിൽ വിയോജനക്കുറിപ്പും ചേർക്കണമെന്ന കമ്മിഷൻ അംഗം അശോക് ലവാസയുടെ ആവശ്യം മേയ് 21നു തിരഞ്ഞെടുപ്പു കമ്മിഷൻ തള്ളിയിരുന്നു.

ഇക്കാര്യം ഇപ്പോൾ കമ്മിന്റെ ഔദ്യോഗിക ഉത്തരവായി പുറത്തുവന്നു. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ സുനിൽ അറോറ, അംഗങ്ങളായ ലവാസ, സുശീൽ ചന്ദ്ര എന്നിവരടങ്ങുന്നതാണു പൂർണ തിരഞ്ഞെടുപ്പു കമ്മിഷൻ. ഈ സമിതി തീരുമാനമെടുക്കുമ്പോൾ വിയോജിപ്പുകൾ രേഖകളിലുണ്ടാകുമെങ്കിലും ഉത്തരവിലുണ്ടാകില്ല. ഏകകണ്ഠമോ ഭൂരിപക്ഷമോ ആയ വീക്ഷണമായിരിക്കും ഉത്തരവിലുണ്ടാകുകയെന്ന് കമ്മിഷൻ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷൻ അമിഷ് ഷായ്ക്കും ക്ലീൻ ചിറ്റ് നൽകിയ 11 പരാതികളിൽ അഞ്ചെണ്ണത്തിലും ലവാസ വിയോജിപ്പു രേഖപ്പെടുത്തിയിരുന്നു. തന്റെ അഭിപ്രായം ഉത്തരവിന്റെ ഭാഗമാകില്ലെന്നു വ്യക്തമായതോടെ കമ്മിഷൻ യോഗങ്ങളിൽനിന്ന് അദ്ദേഹം വിട്ടുനിൽക്കുകയും ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com