ADVERTISEMENT

ന്യൂഡൽഹി ∙ കോൺഗ്രസുമായി സഹകരിക്കില്ലെന്ന നിലപാടിൽ കാര്യമില്ലെന്നും പൊതുതിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലുണ്ടായ ഫലത്തിന്റെ അർഥം തിരിച്ചറിഞ്ഞ് ബിജെപിയെ ചെറുക്കുന്നവരെല്ലാം ഒന്നിച്ചുനിൽക്കേണ്ടതുണ്ടെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയിൽ (സിസി) ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി വ്യക്തമാക്കി. തമിഴ്നാട്ടിൽ രാഹുൽ ഗാന്ധി സിപിഎം സ്ഥാനാർഥിക്കായും സിപിഎം നേതാക്കൾ കാർത്തി ചിദംബരത്തിനു വേണ്ടിയും പ്രചാരണം നടത്തിയത് 22 പേജുള്ള റിപ്പോർട്ട് അവതരിപ്പിച്ച് യച്ചൂരി ഓർമിപ്പിച്ചു. 

4 വെല്ലുവിളികളാണ് ഇപ്പോൾ മുന്നിലുള്ളത് – മതനിരപേക്ഷതയ്ക്കും ഭരണഘടനയ്ക്കും ഹിന്ദുത്വ ശക്തികളുയർത്തുന്ന വെല്ലുവിളി, നവ ഉദാരവൽകരണ സാമ്പത്തിക നയങ്ങളുടെ അടിസ്ഥാനത്തിൽ വൻകിട കോർപറേറ്റുകളുണ്ടാക്കുന്ന നേട്ടം, ഭരണഘടനാ സ്ഥാപനങ്ങൾ നേരിടുന്ന കടന്നാക്രമണം, ജനാധിപത്യ അവകാശങ്ങളും പൗരാവകാശങ്ങളും നേരിടുന്ന വെല്ലുവിളി.

കോൺഗ്രസും  കോൺഗ്രസ് ഇതരരെന്നുള്ള നിലപാടല്ല, ഹിന്ദുത്വ ശക്തികൾ ഉയർത്തുന്ന വെല്ലുവിളിക്കെതിരെ നിലപാടുള്ള രാഷ്ട്രീയകക്ഷികളും പ്രസ്ഥാനങ്ങളും ഒരുമിച്ചുനിൽക്കുയെന്നതാണ് പ്രസക്തമെന്ന് യച്ചൂരി വിശദീകരിച്ചു. കേരളത്തിലുണ്ടായ തിരിച്ചടി താൽക്കാലികമാണെന്നും ഉപതിരഞ്ഞെടുപ്പിൽ ശക്തി തിരിച്ചുപിടിക്കാനാവുമെന്നും കേരള ഘടകത്തിൽ നിന്നു സംസാരിച്ച എളമരം കരീം വാദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT