ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെ എല്ലാ വീടുകളിലും പൈപ്പിലൂടെ ശുദ്ധജലം എത്തിക്കാനുള്ള ജലജീവൻ മിഷൻ ഉടൻ തുടങ്ങുമെന്ന് ജല ശക്തി മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് വ്യക്തമാക്കി.

മഴക്കൊയ്ത്തു പദ്ധതി ഊർജിതമാക്കാൻ സംസ്ഥാനങ്ങൾ നടപടിയെടുക്കണമെന്ന് സംസ്ഥാനങ്ങളിലെ ജലവിഭവ മന്ത്രിമാരുടെ യോഗത്തിൽ ഷെഖാവത്ത് അഭ്യർഥിച്ചു.

എല്ലാ വീടുകളിലും പൈപ്പിലൂടെ ശുദ്ധജലം എന്നത് 2–ാം മോദി സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ്. നിലവിൽ 18% വീടുകളിൽ മാത്രമാണു നേരിട്ടു ശുദ്ധജലം എത്തുന്നത്. ഇത് ഒൗദ്യോഗിക കണക്കാണെന്നും യഥാർഥ കണക്ക് ഇതിലും കുറവാണെന്നും മന്ത്രി പറഞ്ഞു.  

അടുത്ത 30 വർഷത്തിൽ ജലലഭ്യതയും ആവശ്യവും തമ്മിലുള്ള അന്തരം 43 ശതമാനമായി വർധിക്കും. മഴക്കൊയ്ത്ത് ഊർജിതമാക്കുക, ജല പുനരുപയോഗം പരമാവധി സാധ്യമാക്കുക തുടങ്ങിയവയാണു പ്രതിസന്ധിയെ നേരിടാനുള്ള നടപടികൾ. ഇവ ജനകീയ പരിപാടികളായി മാറണം. 

വെള്ളം ശേഖരിക്കുന്നതിന് എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ പദ്ധതി പ്രായോഗികമല്ല. ഉപരിതല ജലത്തിന്റെയും ഭൂഗർഭ ജലത്തിന്റെയും ശേഖരണത്തിനും വിനിയോഗത്തിനും യുക്തിസഹമായ മാർഗങ്ങൾ വേണം. നടപ്പാക്കലിന്റെ കാര്യക്ഷമത പരിശോധിച്ചാകും ജലജീവൻ പദ്ധതിക്കുള്ള കേന്ദ്രസഹായമെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com