sections
MORE

കുഴൽക്കിണറിൽ വീണ് 2 വയസ്സുകാരന് ദാരുണാന്ത്യം

boy
കുഴൽക്കിണറിൽ പെട്ടു മരിച്ച രണ്ടുവയസ്സുകാരൻ ഫത്തേവീർ സിങ്ങിന്റെ സംസ്കാരച്ചടങ്ങ്. ചിത്രം:പിടിഐ
SHARE

ചണ്ഡിഗഡ് ∙ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കാനിരുന്ന 2 വയസ്സുകാരനെ മരണം കവർന്നെടുത്തു.

സംഗ്രുർ ജില്ലയിൽ കുഴൽക്കിണറിൽ വീണ കുട്ടിയെ 110 മണിക്കൂർ നീണ്ട ശ്രമങ്ങൾക്കൊടുവിൽ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിങ്കളാഴ്ചയായിരുന്നു ഫത്തേവീർ സിങ്ങിന്റെ 2–ാം പിറന്നാൾ. ഏകമകനായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണു വീടിനു സമീപമുള്ള പാടത്തു കളിക്കുന്നതിനിടെ കുട്ടി കിണറ്റിൽ വീണത്. ഇന്നലെ പുലർച്ചെ അഞ്ചരയ്ക്കു പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഉപയോഗശൂന്യമായ കുഴൽക്കിണർ തുണിയിട്ടു മൂടിയിരുന്നു. ബാലൻ അതിൽ ചവിട്ടി വീഴുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനു കേന്ദ്ര ദുരന്തനിവാരണ സേനയും എത്തി.

boy 2
കുഴൽക്കിണറിൽ വീണു മരിച്ച ഫത്തേവീർ

7 ഇഞ്ച് വീതിയും 125 അടി താഴ്ചയുമുള്ള കുഴൽക്കിണറിനു സമാന്തരമായി 36 ഇഞ്ച് വ്യാസമുള്ള മറ്റൊരു കുഴൽക്കിണർ നിർമിച്ചായിരുന്നു രക്ഷാപ്രവർത്തനം. ഇതിനിടെ പ്രാണവായു കൊടുക്കാൻ കഴിഞ്ഞെങ്കിലും ആഹാരമോ വെള്ളമോ എത്തിക്കാൻ കഴിഞ്ഞിരുന്നില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA