ADVERTISEMENT

ശ്രീനഗർ ∙ ദക്ഷിണ കശ്മീരിലെ അനന്ത്നാഗിലെ ഖനബലിൽ ഭീകരാക്രമണത്തിൽ 5 സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു. പ്രത്യാക്രമണത്തിൽ ഒരു ഭീകരനും കൊല്ലപ്പെട്ടു. 5 സിആർപിഎഫ് ജവാന്മാർക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു. 

ഇന്നലെ വൈകിട്ട് 4.50ന് ആയിരുന്നു ആക്രമണം. മോട്ടോർ സൈക്കിളിലെത്തിയ 2 ഭീകരർ സിആർപിഎഫ് – പൊലീസ് പട്രോൾ സംഘത്തെ ആക്രമിക്കുകയായിരുന്നു. പുൽവാമ സംഭവത്തിനുശേഷം സുരക്ഷാസേനയ്ക്കു നേരെ നടക്കുന്ന ആദ്യ ആക്രമണമാണിത്. 

അൽ ഉമർ മുജാഹിദീൻ എന്ന ഭീകര സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റിട്ടുണ്ട്. എന്നാൽ, മറ്റ് ഏതെങ്കിലും കരുത്തരായ സംഘടനയാണ് ആക്രമണത്തിനു പിന്നിലെന്നു സേന കരുതുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com