ADVERTISEMENT

ബെംഗളൂരു ∙ ഇന്ത്യയുടെ രണ്ടാം ചന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ–2 ജൂലൈ 15ന് പുലർച്ചെ 2.15ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നു കുതിച്ചുയരും.

ജിഎസ്എൽവി മാർക്ക്-3 റോക്കറ്റ് ഉപയോഗിച്ചു വിക്ഷേപിക്കുന്ന ദൗത്യം സെപ്റ്റംബർ ആറിനോ ഏഴിനോ ചന്ദ്രോപരിതലത്തിൽ ഇറക്കും. പദ്ധതിക്ക് 978 കോടി രൂപയാണ് ചെലവു കണക്കാക്കുന്നതെന്ന് എഎസ്ആർഒ ചെയർമാൻ ഡോ.കെ ശിവൻ പറഞ്ഞു.  

ചന്ദ്രനെ ചുറ്റിക്കറങ്ങുന്ന ഓർബിറ്റർ, ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന ലാൻഡർ (വിക്രം), ചന്ദ്രോപരിതലത്തിൽ സഞ്ചരിക്കുന്ന റോവർ (പ്രഗ്യാൻ) എന്നിവ ചേർന്നതാണു ചന്ദ്രയാൻ–2. 

ചന്ദ്രന്റെ രാസഘടന, ധാതുക്കൾ, ജലകണികകൾ എന്നിവയെക്കുറിച്ചാണു പ്രധാനമായും പഠിക്കുക. ലാൻഡറും ഭൂമിയും തമ്മിലുള്ള ദൂരം അളക്കുന്നതിനായി, യുഎസ് ബഹിരാകാശ ഏജൻസിയായ നാസ നിർമിച്ച  ഉപകരണവും ലാൻഡറിൽ ഉണ്ടാവും. 

സുരക്ഷിതമായ സോഫ്റ്റ് ലാൻഡിങ് സാങ്കേതിക വിദ്യയിലൂടെയാണ് വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുക. ചന്ദ്രയാൻ–1 ഉപരിതലത്തിൽ ഇടിച്ചിറക്കുകയായിരുന്നു. യുഎസ്, ചൈന, റഷ്യ, ജപ്പാൻ എന്നീ രാജ്യങ്ങളാണ് ഇതുവരെ ചന്ദ്രനിൽ പര്യവേക്ഷണ വാഹനങ്ങൾ ഇറക്കിയിട്ടുള്ളത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com