ലോക്സഭയിൽ രാജ്നാഥ് സിങ് ബിജെപി ഉപനേതാവ്

Rajnath Singh
SHARE

ന്യൂഡൽഹി ∙ ബിജെപി പാർലമെന്ററി പാർട്ടി ലോക്സഭാ കക്ഷി നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉപനേതാവായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെയും  വീണ്ടും തിരഞ്ഞെടുത്തു. കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രി തവർ ചന്ദ് ഗെലോട്ടാണ് രാജ്യസഭാകക്ഷി നേതാവ്, റെയിൽവെ മന്ത്രി പീയൂഷ് ഗോയൽ ഉപനേതാവ്.  

കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷിയാണ് ഗവ.ചീഫ് വിപ്പ്. സഹമന്ത്രിമാരിൽ വി. മുരളീധരൻ രാജ്യസഭയിലും അർജുൻ റാം മേഘ്‌വാൾ ലോക്സഭയിലും ഗവ. ഉപ ചീഫ് വിപ്പുമാർ.

ലോക്സഭയിൽ ഡോ. സഞ്ജയ് ജയ്‌സ്വാളും രാജ്യസഭയിൽ നാരായൺ ലാൽ പഞ്ചാരിയയുമാണ് പാർട്ടി ചീഫ് വിപ്പുമാർ. പാർലമെന്ററി പാർട്ടി ഓഫിസിന്റെ ചുമതലയുള്ള പ്രഭാരിയായി കൈലാസ് വിജയവർഗിയ തുടരും. ഗോപാൽ ഷെട്ടിയാണ് ട്രഷറർ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ