ADVERTISEMENT

ആഗ്ര ∙ ഉത്തർപ്രദേശ് ബാർ കൗൺസിൽ അധ്യക്ഷ ദർവേഷ് സിങ് ആഗ്ര കോടതി വളപ്പിൽ സഹപ്രവർത്തകനായ അഭിഭാഷകന്റെ വെടിയേറ്റു മരിച്ചു.

ആദ്യ വനിതാ പ്രസിഡന്റായി ദർവേഷ് 2 ദിവസം മുൻപ് തിരഞ്ഞെടുക്കപ്പെട്ട ശേഷം ജില്ലാ കോടതി സമുച്ചയത്തിൽ നൽകിയ സ്വീകരണ ചടങ്ങിനിടെയാണു സംഭവം. 

ദർവേഷിന്റെ അടുത്ത പരിചയക്കാരനാണ് വെടിവച്ച മനീഷ് ശർമയെന്നും ഇയാൾ പിന്നീടു സ്വയം വെടിവച്ചു മരിക്കാൻ ശ്രമിച്ചെന്നും പൊലീസ് പറഞ്ഞു. 3 തവണ ദർവേഷിനു നേരെ വെടിയുതിർത്ത ശേഷമാണു മനീഷ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇയാളുടെ നില ഗുരുതരമാണ്. 

മനീഷും ദർവേഷും തമ്മിൽ വാക്കുതർക്കം ഉണ്ടായെന്നും ഇതിനിടെ മനീഷ് വെടിയുതിർക്കുകയായിരുന്നെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. ലൈസൻസുള്ള തോക്കാണു കൊലപാതകത്തിന് ഉപയോഗിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com