ADVERTISEMENT

ന്യൂഡൽഹി ∙ അരുണാചൽപ്രദേശിൽ കാണാതായ വ്യോമസേനാ ചരക്കു വിമാനത്തിലുണ്ടായിരുന്ന 3 മലയാളികളടക്കം 13 പേരും കൊല്ലപ്പെട്ടതായി വ്യോമസേന സ്ഥിരീകരിച്ചു. ഇവരിൽ ചിലരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായാണു വിവരം. 

കാണാതായി 8 ദിവസത്തിനു ശേഷം ചൈന അതിർത്തിയിൽ നിന്ന് 16 കിലോമീറ്റർ വടക്കാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ ചൊവ്വാഴ്ച കണ്ടെത്തിയത്. 

സ്ഥലത്തേക്കു പുറപ്പെട്ട 15 അംഗ ദൗത്യസംഘത്തിലെ 8 പേർ ഇന്നലെ രാവിലെ വിമാനം തകർന്നയിടത്ത് എത്തിയതോടെയാണു മരണം സ്ഥിരീകരിച്ചത്. 

കോർപറൽ എൻ.കെ. ഷരിൻ (27), സർജന്റ് അനൂപ് കുമാർ (29), സ്ക്വാഡ്രൻ ലീഡർ വിനോദ് ഹരിഹരൻ (32) എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന മലയാളികൾ. 

തൃശൂർ മുളങ്കുന്നത്തുകാവ് പെരിങ്ങണ്ടൂർ നടുവിൽ മഠം പരേതനായ ഹരിഹരന്റെയും തങ്കമണിയുടെയും മകനാണ് വിനോദ്. 

മിലിട്ടറി സിവിൽ വിഭാഗം ഉദ്യോഗസ്ഥനായിരുന്നു ഹരിഹരൻ. വിനോദിന്റെ ഭാര്യ രുഗ്‌മിണി. 2 വർഷം മുൻപാണ് വിവാഹിതനായത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com