ADVERTISEMENT

ന്യൂഡൽഹി ∙ നിതി ആയോഗ് ഭരണ കൗൺസിലിന്റെ 5–ാമതു യോഗം ഇന്ന് രാഷ്ട്രപതി ഭവനിൽ ചേരും. മഴക്കൊയ്ത്ത്, വരൾച്ച നേരിടാനുള്ള മാർഗങ്ങൾ, പിന്നാക്ക ജില്ലകളുടെ ഊർജിത വികസനം, കാർഷിക മേഖലയിലെ പരിഷ്കരണങ്ങൾ, മാവോയിസ്റ്റ് പ്രശ്ന മേഖലകളിലെയും മറ്റും സുരക്ഷാ വിഷയങ്ങൾ എന്നിവയാണ് അജൻഡ.

\പ്രധാനമന്ത്രി അധ്യക്ഷനായ കൗൺസിലിൽ മുഖ്യമന്ത്രിമാരും പ്രതിരോധ, ആഭ്യന്തര, ധന, കൃഷി, ഗ്രാമവികസന, മന്ത്രിമാരും അംഗങ്ങളാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോഡ് ഗതാഗതം, ഉപഭോക്തൃകാര്യം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിമാരും ക്ഷണിതാക്കളാണ്.

യോഗത്തിൽ പങ്കെടുക്കില്ലെന്നു മമത ബാനർജി അറിയിച്ചിട്ടുണ്ട്. അതിനിടെ, നിതി ആയോഗ് യോഗത്തിനെത്തിയ  കോൺഗ്രസ് മുഖ്യമന്ത്രിമാർ കമൽനാഥ് ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുത്ത് ആശയവിനിമയം നടത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com