ADVERTISEMENT

ന്യൂഡൽഹി ∙ 25 ലക്ഷത്തോളം സൈനികരുടെ പെൻഷൻ വർധന ‌കേന്ദ്ര സർക്കാർ അവഗണിക്കുന്നു. സൈന്യത്തിലെ മുതിർന്നവർക്കുള്ള പെൻഷൻ തുല്യത നടപടികൾ കൂടുതൽ വൈകുമെന്നാണു ‌പ്രതിരോധ മന്ത്രാലയത്തിൽനിന്നുള്ള സൂചനകൾ. മന്ത്രാലയത്തിലെ ഒരു വിഭാഗം വിയോജിപ്പ് അറിച്ചതാണ് വർധനയ്ക്കുള്ള സാധ്യതകളുടെ വഴിയടച്ചത്.

പ്രതിരോധ മന്ത്രി രാജ്‍‌നാഥ് സിങ്ങിന്റെ ഇടപെടലി‌ല്ലാതെ കാര്യങ്ങൾ മുന്നോട്ടുപോവില്ല. സൈനികർക്കുള്ള വൺ റാങ്ക് വൺ പെൻഷൻ പദ്ധതി 2014 ജൂലൈ ഒന്നിനു നടപ്പിലാക്കിയിരുന്നു. 2019 ജൂലൈ ഒന്നോടെ പെൻഷൻ തുല്യത വരുമെന്നായിരുന്നു വിജ്ഞാപനം.

ഒരേ സർവീസും ഒരേ റാങ്കുമായി വിരമിച്ചവർക്കെല്ലാം ഒരേ പെൻഷനെന്നായിരുന്നു തുല്യതയിലൂടെ ലക്ഷ്യമിട്ടത്. എന്നാൽ, കൺട്രോളർ ജനറൽ ഓഫ് ഡിഫൻസ് അക്കൗണ്ട്സ് ഇതിലെ യുക്തി ചോദ്യം ചെയ്തതോടെയാണ് തീരുമാനം മുടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com