ADVERTISEMENT

തിരുനെൽവേലി∙ ബൈക്കിൽ പുല്ലുകെട്ടുമായി പോകുമ്പോൾ ഇതര സമുദായക്കാരന്റെ ദേഹത്തു തട്ടിയതിനെ ചൊല്ലിയുണ്ടായ വഴക്കിന്റെ പക വീട്ടാൻ ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ ട്രഷററും തച്ചനല്ലൂർ കരയിരുപ്പ് ആർഎസ്എ നഗർ സ്വദേശിയുമായ അശോക്(25) ആണ് എട്ടംഗ സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ബൈക്ക് തട്ടിയത് ഒരു മാസം മുൻപ് വഴക്കിനും സംഘട്ടനത്തിനുമിടയാക്കിയിരുന്നു. തുടർന്ന് അശോക് പൊലീസിൽ പരാതിപ്പെടുകയും നടപടിയുണ്ടാവുകയും ചെയ്തു. ഇതിലുൾപ്പെട്ടവരാണു കൊലയ്ക്കു പിന്നിലെന്നാണു പൊലീസ് നിഗമനം.

സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ അശോക് കഴിഞ്ഞ ദിവസം ബസിറങ്ങി വീട്ടിലേക്കു നടന്നുപോകുന്നതിനിടെയാണ് ഇരുളിൽ മറഞ്ഞിരുന്ന സംഘം ആക്രമിച്ചത്. മൃതദേഹം സമീപത്തുള്ള റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com