ADVERTISEMENT

ചെന്നൈ ∙ റെയിൽവേ സ്റ്റേഷൻ മാസ്റ്ററും ഡിവിഷനൽ കൺട്രോൾ ഓഫിസറും തമ്മിലുള്ള ആശയവിനിമയം ഇംഗ്ലിഷിലോ ഹിന്ദിയിലോ വേണമെന്നും പ്രാദേശിക ഭാഷ ഉപയോഗിക്കരുതെന്നും നിർദേശിക്കുന്ന വിവാദ സർക്കുലർ ദക്ഷിണ റെയിൽവേ പിൻവലിച്ചു. അപകടസാധ്യത ഒഴിവാക്കാൻ ഇരുവർക്കും വ്യക്തമായി മനസിലാക്കുന്ന രീതിയിൽ ആശയവിനിമയം നടത്തണമെന്നാണ് പുതിയ സർക്കുലറിൽ പറയുന്നത്.

ആശയവിനിമയത്തിലെ പാളിച്ച കാരണം രണ്ടു മാസം മുൻപ് മധുര തിരുമംഗലത്തിനുസമീപം രണ്ടു ട്രെയിനുകൾ ഒരേ പാതയിൽ നേർക്കുനേർ വന്നിരുന്നു. ഇതേത്തുടർന്നാണു ദക്ഷിണ റെയിൽവേ ആദ്യ സർക്കുലർ പുറത്തിറക്കിയത്. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ച് രാഷ്ട്രീയ പാർട്ടികളും തൊഴിലാളി സംഘടനകളും രംഗത്തുവന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com