ADVERTISEMENT

ന്യൂഡൽഹി ∙ അംഗത്വമെടുക്കാൻ മിസ്ഡ് കോൾ ചെയ്യുന്ന ഓരോരുത്തരെയും നേരിട്ടു കണ്ട് അവർ അംഗത്വമെടുക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുമെന്നു ബിജെപി. ബൂത്തു തലങ്ങളിൽ ഇതിനുള്ള സംവിധാനമുണ്ടാക്കും. അംഗത്വമെടുക്കുന്നുണ്ടെങ്കിൽ ഫോം പൂരിപ്പിച്ചു നൽകണം. കഴിഞ്ഞ തവണയാണു മിസ്ഡ് കോളിലൂടെ അംഗത്വമെടുക്കുന്ന പദ്ധതി പാർട്ടി കൊണ്ടുവന്നത്.

ഇതിൽ കഴിഞ്ഞ വർഷം 2 കോടി വ്യാജകോളുകളുള്ളതായി കണ്ടെത്തിയിരുന്നു. സജീവ പ്രവർത്തകരാകാൻ താൽപര്യമുള്ളവരെ കണ്ടെത്താനുള്ള ക്യാംപെയ്ൻ ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 10വരെ നടക്കും.

ബിജെപിക്കു താരതമ്യേന സ്വാധീനം കുറഞ്ഞ ദക്ഷിണേന്ത്യക്കായിരിക്കും ഇത്തവണ പ്രധാന്യമെന്ന് അംഗത്വപ്രചാരണത്തിന്റെ ചുമതലയുളള ദേശീയ വൈസ് പ്രസിഡന്റും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ശിവ്‍രാജ് സിങ് ചൗഹാൻ വ്യക്തമാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com