ADVERTISEMENT

ന്യൂഡൽഹി ∙ 39 ട്രെയിനുകളിൽ മസാജ് സർവീസ് നൽകാനുള്ള തീരുമാനം റെയിൽവേ പിൻവലിച്ചു. ലോക്സഭ മുൻ സ്പീക്കർ സുമിത്ര മഹാജനടക്കമുള്ള ബിജെപി നേതാക്കൾ ഈ തീരുമാനം ഭാരതീയ സംസ്കാരത്തിനു നിരക്കാത്തതാണെന്ന് ആരോപിച്ചു രംഗത്തെത്തിയിരുന്നു. 

പശ്ചിമ റെയിൽവേ മേഖലയിലെ രത്‍ലാം ഡിവിഷന്റേതായിരുന്നു വരുമാനം വർധിപ്പിക്കാനുദ്ദേശിച്ചുള്ള ‘തിരുമ്മൽ’ നിർദേശം. ഇൻഡോറിൽനിന്നു പുറപ്പെടുന്ന ട്രെയിനുകളിൽ ഇത് ആദ്യം നടപ്പാക്കാനും വിജയകരമാണെങ്കിൽ വ്യാപിപ്പിക്കാനുമായിരുന്നു ഉദ്ദേശ്യം. 

മൂന്നു പാക്കേജുകളിലായി യഥാക്രമം 100 രൂപ, 200 രൂപ, 300 രൂപ എന്നിങ്ങനെയായിരുന്നു നിരക്കു നിശ്ചയിച്ചിരുന്നത്. തല, കഴുത്ത്, കാൽ എന്നിവിടങ്ങളിൽ 15 മുതൽ 20 മിനിറ്റു വരെ മസാജാണ് ഉദ്ദേശിച്ചിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com