ADVERTISEMENT

അഹമ്മദാബാദ് ∙ വഡോദരയ്ക്കടുത്തു ഫാർദിക്കുയി ഗ്രാമത്തിലെ ഹോട്ടലിൽ ശുചിമുറി മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ 3 ഹോട്ടൽ ജീവനക്കാരടക്കം 7 പേർ വിഷവാതകം ശ്വസിച്ചു മരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് അപകടം.

ആദ്യം ടാങ്കിലിറങ്ങിയ ആൾ ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചു വരാതിരുന്നതിനെത്തുടർന്നു മറ്റു 3 പേർ കൂടി ഇറങ്ങി. അവരെയും കാണാതിരുന്നതിനെത്തുടർന്നു സഹായിക്കാൻ ഹോട്ടൽ ജോലിക്കാർ ഇറങ്ങുകയായിരുന്നു. 7 പേരെയും മരിച്ച നിലയിൽ കണ്ടെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com