ADVERTISEMENT

ന്യൂഡൽഹി ∙ 17–ാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് ആരംഭിക്കും. പുതിയ സർക്കാരിന്റെ ആദ്യ ബജറ്റ് സ‌‍മ്മേളനമെന്നതും 45 ദിവസം നീളുമെന്നതും അടക്കം ഒട്ടേറെ സവിശേഷതകളുണ്ട്. ലോക്സഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങാണ് ഇന്നും നാളെയും. ‌പ്രോടെം സ്പീക്കർ വീരേന്ദ്ര കുമാർ ചടങ്ങുകൾ നിയന്ത്രിക്കും.

ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിന്നാലെ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും സത്യപ്രതിജ്ഞ ചെയ്യുമെന്നാണു കരുതുന്നത്; ശേഷം മന്ത്രിസഭാംഗങ്ങൾ. സംസ്ഥാനങ്ങളുടെ അക്ഷരമാല ക്രമത്തിലാകും എംപിമാരെ സ‌ത്യപ്രതിജ്ഞയ്ക്കു വിളിക്കുക.

19നു സ്പീക്കർ തിരഞ്ഞെടുപ്പ്. 20നു രാജ്യസഭയുടെയും ലോക്സഭയുടെയും സംയുക്ത സമ്മേളനത്തിൽ രാഷ‌്ട്രപതി നയപ്രഖ്യാപനം നടത്തും. തുടർന്നു നന്ദിപ്രമേയ ചർച്ച. ജൂലൈ 4നു സാമ്പത്തിക സർവേ റിപ്പോർട്ട് പാർലമെന്റിൽ വയ്ക്കും. 5നു ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. 26 വരെയാണു സമ്മേളനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com