ADVERTISEMENT

ചെന്നൈ∙ മഴ ലഭിച്ചിട്ടു 195 ദിവസം, ഭൂഗർഭ ജലനിരപ്പ് വൻ തോതിൽ കുറഞ്ഞു, ജല സ്രോതസ്സുകൾ വറ്റിവരണ്ടു. സമീപ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വരൾച്ചയിൽ  ചെന്നൈ നഗരം പകച്ചുനിൽക്കുന്നു.

ഒരാഴ്ചയിലേറെയായി തുടരുന്ന കനത്ത ചൂടു കൂടിയായതോടെ ജനജീവിതം ദുസ്സഹം. സ്കൂളുകളിൽ വലിയ പാത്രങ്ങളുമായെത്തുന്ന കുട്ടികൾ വെള്ളം ശേഖരിച്ചു വീടുകളിലേക്കു മടങ്ങുന്നതു വരൾച്ചയുടെ രൂക്ഷത വ്യക്തമാക്കുന്നു. 

മഴയില്ലാതെ 195 ദിവസം

∙ വെള്ളത്തിനു തീവില 12000 ലീറ്റർ വെള്ളത്തിനു 1200 രൂപയായിരുന്നത് ഇപ്പോൾ 7000 രൂപ വരെ.

∙ ജലക്ഷാമം അതിരൂക്ഷമായ പ്രദേശങ്ങളിൽ നിന്നു ജനങ്ങൾ മാറിത്താമസിക്കാൻ തുടങ്ങി; വെള്ളം ഉള്ള സ്ഥലങ്ങളിൽ വാടക ഇരട്ടിയായി. 

∙ ഓഫിസിൽ വരേണ്ട; വീട്ടിലിരുന്നു ജോലി ചെയ്യാൻ ഐടി കമ്പനികൾ ജീവനക്കാരോട് ആവശ്യപ്പെട്ടു. 

∙ നഗരത്തിലെ സ്കൂളുകളിൽ ചിലതു പ്രവൃത്തി സമയം വെട്ടിക്കുറച്ചു; ചിലയിടത്ത് ഷിഫ്റ്റ്. പല ഹോസ്റ്റലുകളിലും വെള്ളത്തിനു റേഷൻ.

∙ മൂന്നു നേരം പ്രവർത്തിച്ചിരുന്ന പല ഹോട്ടലുകളും രണ്ടു നേരമാക്കി; പാത്രം കഴുകുന്നത് ഒഴിവാക്കാൻ ഡിസ്പോസിബിൾ പ്ലേറ്റിലേക്കു മാറി. 

∙ സർക്കാർ ആശുപത്രികളെ ചെറിയ രീതിയിൽ ബാധിച്ചു തുടങ്ങി. പ്രമുഖ ആശുപത്രികളിലെ പൊതു ശുചിമുറികൾ പൂട്ടി. 

∙ ജിംനേഷ്യങ്ങളിൽ ഷവർ നിർത്തലാക്കി

വരൾച്ച: കാരണങ്ങൾ

1. 195 ദിവസമായി മഴയില്ല

2. ശുദ്ധജലത്തിന് ആശ്രയിക്കുന്ന 

4 തടാകങ്ങൾ വറ്റിവരണ്ടു

3. നഗരത്തിലെ പകുതിയിലധികം 

കുഴൽക്കിണറുകളിലും വെള്ളം വറ്റി. 

4. സർക്കാരിന്റെ ജല വിതരണത്തിൽ  40% കുറവു വരുത്തി. 

5. സ്വകാര്യ ടാങ്കർ ലോറികൾ നാലിരട്ടിയിലേറെ തുക ഈടാക്കുന്നു. 

വെള്ളമില്ല; ആലത്തൂർ സ്കൂളിന് അവധി; ഒറ്റനാളിൽ കുഴൽക്കിണർ

ആലത്തൂർ ∙ ശുദ്ധജലക്ഷാമം രൂക്ഷമായതോടെ പാലക്കാട് ജില്ലയിലെ ആലത്തൂർ വെസ്റ്റ്കാട്ടുശേരി കെകെഎംഎൽപി സ്കൂളിന് ഇന്നലെ അവധി.

കുഴൽക്കിണർ പദ്ധതികളിൽ നിന്നുള്ള വിതരണം നിലച്ചതോടെ ഈ മേഖലയിൽ ഗ്രാമപഞ്ചായത്ത് ലോറിയിൽ ജലവിതരണം നടത്തുകയായിരുന്നു.

സ്കൂൾ മാനേജർ ഇടപെട്ട് കുഴൽക്കിണർ നിർമിച്ച് മോട്ടർ സ്ഥാപിച്ച് പ്രതിസന്ധി പരിഹരിച്ചു. ഇന്ന് സ്കൂൾ പ്രവർത്തിക്കും. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com